വീടിന് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ കൈക്കൂലി; കെ.എസ്.ഇ.ബി സബ് എന്‍ജിനിയര്‍ അറസ്റ്റില്‍

ചിത്താരി ഇലക്ട്രിസിറ്റി ഓഫിസിലെ സബ് എന്‍ജിനീയര്‍ ഹോസ് ദുര്‍ഗ് കാരാട്ട് വയല്‍ ശ്രീകിരണിലെ കെ. സുരേന്ദ്രനെ ആണ് അറസ്റ്റ് ചെയ്തത്

കാഞ്ഞങ്ങാട്: പുതിയ വീടിന് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ ഉപഭോക്താവില്‍ നിന്നും 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.

ചിത്താരി ഇലക്ട്രിസിറ്റി ഓഫിസിലെ സബ് എന്‍ജിനീയര്‍ ഹോസ് ദുര്‍ഗ് കാരാട്ട് വയല്‍ ശ്രീകിരണിലെ കെ. സുരേന്ദ്രനെ ആണ് ഡിവൈ.എസ്.പി വി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ചിത്താരി മുക്കൂട് സ്വദേശിയില്‍ നിന്നാണ് കൈക്കൂലി വാങ്ങിയത്. കൈക്കൂലി ആവശ്യപ്പെട്ട വിവരം മുക്കൂട് സ്വദേശി വിജിലന്‍സിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഓഫിസില്‍ വച്ച് പണം കൈമാറുന്നതിനിടെ വിജിലന്‍സ് സംഘമെത്തി അറസ്റ്റുചെയ്യുകയായിരുന്നു.

Related Articles
Next Story
Share it