ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നാലരവയസുകാരിയെ പീഡിപ്പിച്ച കേസില്‍ കൊല്ലം സ്വദേശിക്ക് 22 വര്‍ഷം കഠിനതടവ്

കൊല്ലം ചിതറ കരിച്ചിറ ഹൗസില്‍ എസ് രാജീവനാണ് കാസര്‍കോട് അതിവേഗ പോക്സോ സ്പെഷല്‍ കോടതി ശിക്ഷ വിധിച്ചത്

കാസര്‍കോട് : ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നാലരവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ കൊല്ലം സ്വദേശിക്ക് കോടതി 22 വര്‍ഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം ചിതറ കരിച്ചിറ ഹൗസില്‍ എസ് രാജീവനാ(55)ണ് കാസര്‍കോട് അതിവേഗ പോക്സോ സ്പെഷല്‍ കോടതി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ 12 മാസം കൂടി അധികതടവ് അനുഭവിക്കണം.

2022ലെ സ്വാതന്ത്ര്യദിനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജീവന്‍ പഴുത്ത മാങ്ങ തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ മാന്യയിലെ ക്വാര്‍ട്ടേഴ്സിലേക്ക് കൊണ്ടുപോകുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് രക്ഷിതാക്കള്‍ കുട്ടിയെയും കൂട്ടി ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പോക്സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. അന്നത്തെ ബദിയടുക്ക ഇന്‍സ്പെക്ടര്‍ അശ്വന്ത് എസ് കരണ്‍ മയ്യിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ.കെ പ്രിയ ഹാജരായി.

Related Articles
Next Story
Share it