കര്‍ണ്ണാടകയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശിനി മരിച്ചു
മധൂര്‍ പട്ളയിലെ സഫിയുള്ളയുടെ ഭാര്യ ഫാത്തിമ ബീഗം ആണ് മരിച്ചത്

കാസര്‍കോട് : കര്‍ണ്ണാടകയിലെ ചിക്ക് ബെല്ലാപുരയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശിനി മരിച്ചു. കാസര്‍കോട്ടെ മധൂര്‍ പട്ളയിലെ സഫിയുള്ളയുടെ ഭാര്യ ഫാത്തിമ ബീഗം(32) ആണ് മരിച്ചത്. ഫാത്തിമ ഓട്ടോ റിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്നു.
കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഫാത്തിമ സംഭവസ്ഥലത്ത് തന്നെ മരിച്ചു. എ.ജി അബ്ദുല്ലയുടെയും ഖദീജയുടെയും മകളാണ്. മക്കള്‍: ഹുസൈന്‍, ഇഫ്രത്ത്, അന്‍സിയബാനു. സഹോദരങ്ങള്‍: ഹനീഫ, മുസ്തഫ, ഉദൈഫ്, ബാത്തിഷ, ഹാജിറ, ഖൈറുന്നിസ, റംസീന, ഫാരിസ, സൈനബ.
Next Story

