നടുവേദനയ്ക്ക് ചികിത്സ നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം: കണ്ണൂര്‍ സ്വദേശിയായ മന്ത്രവാദി അറസ്റ്റില്‍
കക്കാട് സ്വദേശി ഷിഹാബുദ്ദീന്‍ തങ്ങളെയാണ് ഹൊസ് ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്

കാഞ്ഞങ്ങാട്: നഗരത്തിന്റെ സമീപപ്രദേശത്ത് താമസിക്കുന്ന വീട്ടമ്മയെ ചികിത്സയ്ക്കിടെ പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ കേസെടുത്ത പൊലീസ് കണ്ണൂര്‍ സ്വദേശിയായ മന്ത്രവാദിയെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കക്കാട് സ്വദേശിയും തളിപ്പറമ്പിലെ ക്വാര്‍ട്ടേഴ് സില്‍ താമസക്കാരനുമായ ഷിഹാബുദ്ദീന്‍ തങ്ങളെ (52)യാണ് ഹൊസ് ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്.
നടുവേദന വിട്ടുമാറാത്തതിനെ തുടര്‍ന്ന് 55 കാരിയായ സ്ത്രീ ഷിഹാബുദ്ദീന്‍ തങ്ങളെ വീട്ടിലേക്ക് വിളിച്ചു വരുത്തി മന്ത്രവാദ ചികിത്സ നടത്തിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെ ചികിത്സയ്ക്കിടെ ഷിഹാബുദീന്‍ തങ്ങള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും തടഞ്ഞപ്പോള്‍ മാന്ത്രിക വടിയായി ഉപയോഗിക്കുന്ന ഇരുമ്പ് വടി കൊണ്ട് അടിക്കുകയും ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നത്. സ്ത്രീയോട് സ്വര്‍ണാഭരണവും മന്ത്രവാദി ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണാഭരണം ലോക്കറില്‍ ആണെന്നും എടുക്കാനാകില്ലെന്നും പറഞ്ഞപ്പോള്‍ ക്രൂരമായി മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു.