കണ്ണപുരം സ്‌ഫോടനം: മുഖ്യ പ്രതി കാഞ്ഞങ്ങാട്ട് പിടിയില്‍

വലയിലായത് അഭിഭാഷകനെ കാണാന്‍ എത്തിയപ്പോള്‍

കാഞ്ഞങ്ങാട്: കണ്ണപുരം സ്‌ഫോടനക്കേസിലെ മുഖ്യ പ്രതി കാഞ്ഞങ്ങാട്ട് പൊലീസ് പിടിയില്‍. കണ്ണൂര്‍ അലവില്‍ സ്വദേശി അനൂപ് മാലിക്കിനെയാണ് കണ്ണപുരം പൊലീസ് ഹൊസ് ദുര്‍ഗ് പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അനൂപ് കാഞ്ഞങ്ങാട്ടെ അഭിഭാഷകനെ കാണാന്‍ എത്തിയപ്പോള്‍ ശനിയാഴ്ച വൈകിട്ടാണ് പൊലീസ് പിടിയിലായത്.

കണ്ണപുരത്തെ കീഴറയിലുള്ള വാടക വീട്ടില്‍ ശനിയാഴ്ച പുലര്‍ച്ചെ നടന്ന സ്‌ഫോടനത്തില്‍ കണ്ണൂര്‍ ചാലാട് സ്വദേശി മുഹമ്മദ് ആഷാ0 മരിച്ചിരുന്നു. സ്‌ഫോടത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നിരുന്നു. അനൂപ് മാലിക്കിനെ കണ്ടെത്താന്‍ വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.

Related Articles
Next Story
Share it