2.5 ലക്ഷം രൂപയോളം വിലമതിക്കുന്ന കുഞ്ഞന്‍ മത്തി പിടികൂടി; കടലില്‍ തള്ളി; നിയമലംഘനത്തിന് പിഴ ചുമത്തി

ചെറുവത്തൂര്‍: നിയമം ലംഘിച്ച് പിടികൂടിയ 2.5 ലക്ഷം രൂപയോളം വില കണക്കാക്കുന്ന കുഞ്ഞന്‍ മത്തി പിടികൂടി. മടക്കര ഫിഷിംഗ് ഹാര്‍ബറില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയിലാണ് മത്തി കണ്ടെത്തിയത്. രണ്ട് വള്ളങ്ങളിലായി പിടിച്ച കുഞ്ഞന്‍ മത്തി പിന്നീട് കടലിലേക്ക് തന്നെ തിരിച്ചയച്ച് കടലില്‍ തള്ളുകയായിരുന്നു. രണ്ട് വള്ളങ്ങള്‍ക്കുമായി പതിനായിരം രൂപ പിഴ ചുമത്തി. ട്രോളിംഗ് കഴിഞ്ഞതിന് പിന്നാലെ അനധികൃത മത്സ്യബന്ധനം തടയാന്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ദിവസേന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പട്രോളിംഗ് നടത്തിവരികയാണ്. ഫിഷറീസ് ആക്ട് പ്രകാരം പത്ത് സെന്റീ മീറ്ററില്‍ താഴെ വലുപ്പമുള്ള മത്തി പിടി്ക്കുന്നത് കുറ്റകരമാണ്. ഇത് സംബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് വകുപ്പ് നിര്‍ദേശം നല്‍കാറുണ്ട്. എന്നാല്‍ ഇത് കണക്കിലെടുക്കാതെയാണ് രണ്ട് വള്ളങ്ങള്‍ അനധികൃതമായി മത്തി പിടികൂടിയത്. ചെറുവത്തൂര്‍ ഫിഷറീസ് എക്‌സറ്റന്‍ഷന്‍ ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
തീരത്തെ മത്സ്യബന്ധനം നിരീക്ഷി്ക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. അനധികൃ മത്സ്യബന്ധനം ശ്രദ്ധയില്‍പ്പെട്ടാല്‍ അത് തടഞ്ഞ് പിഴ ചുമത്തും. ജില്ലയിലെ ഹാര്‍ബറുകളില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ പട്രോളിംഗ് ശക്തമാക്കും.