ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയില്‍; പിടികൂടിയത് കിണറ്റില്‍ നിന്ന്

കണ്ണൂര്‍: സൗമ്യ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയില്‍ ചാടിയ ഗോവിന്ദചാമിയെ പിടികൂടി. കണ്ണൂര്‍ തളാപ്പ് ഭാഗത്ത് കിണറ്റില്‍ ഒളിച്ച നിലയിലായിരുന്നു. ഗോവിന്ദച്ചാമി ജില്ല വിട്ട് പോയിട്ടില്ലെന്ന് നേരത്തെ പൊലീസ് ഉറപ്പിച്ചിരുന്നു. ഗോവിന്ദച്ചാമിയെ പോലെ ഒരാളെ കണ്ടെന്ന ദൃക്‌സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഡിസിസി ഓഫീസ് പ്രവര്‍ത്തിക്കുന്ന തളാപ്പ് ഭാഗത്തെ ഒരു വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഈ ഭാഗത്ത് ഇയാളെ പുലര്‍ച്ചെ കണ്ടയാള്‍ നല്‍കിയ വിവരങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. തിരച്ചിലിനായി എത്തിച്ച പൊലീസ് നായയും ഇതേ ഭാഗത്തേക്കാണ് നീങ്ങിയത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it