കാസര്‍കോട് റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ വെള്ളരിക്കുണ്ട് ശാഖയില്‍ നിക്ഷേപതട്ടിപ്പ്; രണ്ടുപേര്‍ക്കെതിരെ കേസ്
കാലിച്ചാനടുക്കത്തെ ബേബി, ചിറ്റാരിക്കാല്‍ പള്ളത്തും കുഴിയിലെ സൈമണ്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്

കാസര്‍കോട്: കാസര്‍കോട് റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ വെള്ളരിക്കുണ്ട് ശാഖയില്‍ നിക്ഷേപതട്ടിപ്പ് നടത്തിയതിന് രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വെള്ളരിക്കുണ്ട് തകിടിയേല്‍ ജോയന്റെ ഭാര്യ ജിജിയുടെ(50) പരാതിയില്‍ കാലിച്ചാനടുക്കത്തെ ബേബി, ചിറ്റാരിക്കാല്‍ പള്ളത്തും കുഴിയിലെ സൈമണ്‍ എന്നിവര്‍ക്കെതിരെയാണ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്.
പരാതിക്കാരിയും ബന്ധുക്കളും നിക്ഷേപമായി നല്‍കിയ എട്ട് ലക്ഷത്തിലേറെ രൂപ തിരികെ നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. 2014ലാണ് റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ വെള്ളരിക്കുണ്ട് ശാഖയില്‍ പണം നിക്ഷേപിച്ചത്.
Next Story