ജില്ലയിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം; മന്ത്രി കെ. കൃഷ്ണന്‍കുട്ടി സല്യൂട്ട് സ്വീകരിച്ചു

കാസർകോട്: 79ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ജില്ലാതല പരിപാടി കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്നു. സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. സ്വാതന്ത്ര്യ ദിന സന്ദേശം നൽകി പരേഡില്‍ 19 പ്ലറ്റൂണുകള്‍ അണി നിരന്നു. എ.ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് പരേഡ് നിയന്ത്രിക്കും. ജില്ലാ സായുധ റിസര്‍വ് പോലീസ്, ലോക്കല്‍ പോലീസ്, വനിതാ പോലീസ്, എക്‌സൈസ് എന്നീ പ്ലാറ്റുണുകളും ഇരിയണ്ണി ഗവ വോക്കഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സ്റ്റുഡന്റ്സ് പോലീസ്, നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറിസ്‌കൂള്‍ സ്റ്റുഡന്റ്സ് പോലീസ്, ചെമ്മനാട് ജമാ അത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സ്റ്റുഡന്റ്സ് പോലീസ്, ഉദിനൂര്‍ ഗവ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സ്റ്റുഡന്റ്സ് പോലീസ്, കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് സീനിയര്‍ ഡിവിഷന്‍ എന്‍.സി.സി, കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.സി.സി, നീലേശ്വരം രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.സി.സി, ചെമ്മനാട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.സി.സി,കാറടുക്ക ഗവ.വോക്കഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.സി.സി, കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ,കാസര്‍കോട് ഗവ.അപ്പര്‍ പ്രൈമറി സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, പെരിയ ജവഹര്‍ നവോദയ വിദ്യാലയ ബാന്‍ഡ് സെറ്റ് ,ഉളിയത്തടുക്ക ജയ് മാത സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ ബാന്‍ഡ് സെറ്റ് എന്നീ പ്ലാറ്റൂണുകളും പരേഡില്‍ പങ്കെടുത്തു.

എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, എ കെ എം അഷറഫ് സി എച്ച് കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരൻ, എം രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

ജില്ലാ കളക്ടർ കെ ഇമ്പശേഖർ ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി അഭിവാദ്യം സ്വീകരിച്ചു പത്മശ്രീ പുരസ്കാര ജേതാവ് സത്യനാരായണ ബളേരിയെ ചടങ്ങിൽ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദരിയ എ ഡിഎം പി അഖിൽ ഡെപ്യൂട്ടി കലക്ടർമാർ മറ്റു പോലീസ് ഉദ്യോഗസ്ഥർ തഹസിൽദാർമാർ

ജില്ലാതല ഉദ്യോഗസ്ഥർ പൊതുജനങ്ങൾ വിദ്യാർത്ഥികൾ ചടങ്ങിൽ പങ്കെടുത്തു

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it