10ാം ക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടില്‍ പ്രസവിച്ച സംഭവം: പെണ്‍കുട്ടിയുടെ രക്ത സാമ്പിളുകള്‍ ഡി.എന്‍.എ പരിശോധനക്കയച്ചു
ഹൊസ് ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്

കാഞ്ഞങ്ങാട്: ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിനഞ്ചുകാരി വീട്ടില്‍ പ്രസവിച്ച സംഭവത്തില്‍ പ്രതിയെ തിരിച്ചറിയുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ രക്തസാമ്പിളുകള്‍ പരിശോധനക്കയച്ചു. ഹൊസ് ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
വീട്ടില്‍ പ്രസവിച്ചതിനെ തുടര്‍ന്ന് രക്തസ്രാവം സംഭവിച്ച പെണ്‍കുട്ടി കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ടെങ്കിലും മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടി ജന്മം നല്‍കിയ പെണ്‍കുഞ്ഞ് സുഖമായിരിക്കുന്നു. ആശുപത്രി അധികൃതര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നെത്തിയ പൊലീസ് പെണ്‍കുട്ടിയുടെ മാതാവിന്റെ മൊഴി പ്രകാരം പോക്‌സോ നിയമ പ്രകാരം കേസെടുത്തിരുന്നു.
അടുത്ത ബന്ധു പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായി മാതാവ് മൊഴി നല്‍കിയെങ്കിലും ഡി എന്‍ എ പരിശോധനയിലൂടെ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്ന നിലപാടിലാണ് പൊലീസ്. ഡി.എന്‍.എ പരിശോധനാ ഫലം ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.