ചെറുവത്തൂരില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം ; സ്ത്രീകള്‍ അടക്കമുള്ളവര്‍ പിടിയില്‍

ലോഡ്ജ് ഉടമയും, ജീവനക്കാരിയും, മറ്റ് നാല് സ്ത്രീകളും, രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്

ചന്തേര: ചെറുവത്തൂര്‍ മലബാര്‍ ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തി വരികയായിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ പൊലീസ് പിടികൂടി. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി സുരേഷ് ബാബുവിന്റെ നിര്‍ദ്ദേശ പ്രകാരം ചന്തേര ഇന്‍സ്പെക്ടര്‍ കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ ലീന, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശരണ്യ, സുരേഷ് എന്നിവരുള്‍പ്പെടുന്ന പൊലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്.

സാമ്പത്തിക ലാഭത്തിനായി യുവതികളെ ഉപയോഗിച്ച് അസാന്മാര്‍ഗിക പ്രവര്‍ത്തനം നടത്തി വരിയായിരുന്ന മലബാര്‍ ലോഡ്ജ് ഉടമ മുഹമ്മദ് അസൈനാര്‍, ലോഡ്ജ് ജീവനക്കാരിയായ കാസര്‍കോട് മുള്ളേരിയ സ്വദേശി നസീമ, കൂടാതെ നാല് സ്ത്രീകളും അസാന്മാര്‍ഗിക പ്രവര്‍ത്തനത്തിന് ലോഡ്ജിലെത്തിയ രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്. ഇവര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it