അനധികൃത മദ്യവില്പനയും പരസ്യ മദ്യപാനവും; പിടികൂടാനെത്തിയ പൊലീസുകാര്‍ക്ക് നേരെ കയ്യേറ്റം; 5 പേര് അറസ്റ്റില്‍
കാസര്‍കോട് എസ്.ഐ. എന്‍. അന്‍സാറിനെയും പൊലീസുകാരെയുമാണ് സംഘം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്

കാസര്‍കോട്: കറന്തക്കാട്ട് അനധികൃത മദ്യവില്പനയും പരസ്യ മദ്യപാനവും നടക്കുന്നതായുള്ള വിവരമറിഞ്ഞെത്തിയ എസ്.ഐയെയും പൊലീസുകാരെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റുചെയ്തു.
കാസര്‍കോട് എസ്.ഐ. എന്‍. അന്‍സാറിനെയും പൊലീസുകാരെയുമാണ് സംഘം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ഞായറാഴ്ച ഉച്ചക്കാണ് സംഭവം. കറന്തക്കാട്ട് നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ശ്രീകൃഷ്ണ ഹോട്ടല്‍ പരിസരത്ത് അനധികൃത മദ്യവില്പനയും പരസ്യമദ്യപാനവും നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധനക്കെത്തിയത്.
അതിനിടെയാണ് സംഘം പൊലീസുകാരെ തടഞ്ഞ് ഡ്യൂട്ടി തടസ്സപ്പെടുത്തിയത്. എസ്.ഐയുടെ വലതുകൈയില്‍ ബലമായി പിടിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. കറന്തക്കാട് സനത് വിഹാറിലെ സനത് (45), ഉമ നഴ്സിംഗ് ഹോം റോഡിലെ ചന്ദ്രഹാസ(38), ശിവാജി നഗറിലെ സന്ദീപ് (29), കൂഡ് ലുവിലെ സൂര്യദാസ് (36), രാംദാസ് നഗറിലെ ദീപക് (34) എന്നിവരാണ് അറസ്റ്റിലായത്. കണ്ടാലറിയാവുന്ന ഏഴുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.