സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ഐസ്‌ക്രീം ബോംബ് കണ്ടെത്തിയ സംഭവം; അന്വേഷണം ഊര്‍ജ്ജിതം

നരിമാളത്തെ സാബു ആന്റണിയുടെ പറമ്പിലാണ് ഐസ്‌ക്രീം ബോംബ് കണ്ടെത്തിയത്

കാഞ്ഞങ്ങാട്: നീലേശ്വരം നരിമാളത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ഐസ്‌ക്രീം ബോംബ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി. നരിമാളത്തെ സാബു ആന്റണിയുടെ പറമ്പിലാണ് ഐസ്‌ക്രീം ബോംബ് കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് കാട് വൃത്തിയാക്കുന്നതിനിടെയാണ് ബോംബ് കണ്ടത്. സ്ഥലമുടമയുടെ പരാതിയില്‍ നീലേശ്വരം പൊലീസ് കേസെടുക്കുകയായിരുന്നു.

ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായ അരക്കിലോമീറ്ററോളം ദൂരെ മണം പിടിച്ച് ഓടിയിരുന്നു. പിന്നീട് വിദഗ്ധ സംഘമെത്തി ബോംബ് നിര്‍വീര്യമാക്കി. ബോംബ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ എങ്ങനെ എത്തിപ്പെട്ടു എന്നതിനെ സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോംബ് കണ്ടെത്തിയതോടെ പ്രദേശത്ത് ആശങ്ക നിലനില്‍ക്കുകയാണ്.

Related Articles
Next Story
Share it