ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

അടുക്കത്ത് ബയല്‍ കോട്ടവളപ്പിലെ ചുമട്ടുതൊഴിലാളി യൂസഫിന്റെ ഭാര്യ നസിയയാണ് മരിച്ചത്

കാസര്‍കോട്: ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അടുക്കത്ത് ബയല്‍ കോട്ടവളപ്പിലെ ചുമട്ടുതൊഴിലാളി യൂസഫിന്റെ ഭാര്യ നസിയ(50)യാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അടുക്കത്ത് ബയലില്‍ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ നസിയയെ ക്രറ്റ കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നസിയയെ കാര്‍ ഡ്രൈവര്‍ തന്നെ മറ്റൊരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

മുഹമ്മദ് കുഞ്ഞി-ഖദീജ പാണലം ദമ്പതികളുടെ മകളാണ്. മക്കള്‍: നൗഷിഫ്, നിഷാന, മുഹ് സിന, നൗഫല്‍, സഫീന. മരുമക്കള്‍: ഷഫീഖ്, ശരീഫ്, ഷബീര്‍. സഹോദരങ്ങള്‍: അബ്ദുല്ല, അസൈനാര്‍, സൈനുദ്ദീന്‍, ഹുസൈന്‍, അഹമ്മദ്, ഉസ്നാര്‍, അബ്ദുസലാം, ആസിയ, മിസ്രിയ, പരേതയായ ഹാജറ. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കല്‍ക്ക് വിട്ടുനല്‍കി.

Related Articles
Next Story
Share it