ഹൈറിച്ച് തട്ടിപ്പ്; തൃക്കരിപ്പൂര്‍ സ്വദേശിനികള്‍ക്ക് നഷ്ടപ്പെട്ടത് 37.5 ലക്ഷം രൂപ; ചന്തേര പൊലീസ് കേസെടുത്തു

തൃക്കരിപ്പൂര്‍: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പില്‍ ഇരയായവരില്‍ തൃക്കരിപ്പൂര്‍ സ്വദേശിനികളും. തൃക്കരിപ്പൂരിലെ രണ്ട് പേര്‍ക്ക് നഷ്ടപ്പെട്ടത് 37.5 ലക്ഷം രൂപയാണ്. ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്തായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്. യുവതികളുടെ പരാതിയില്‍ ചന്തേര പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തൃക്കരിപ്പൂര്‍ സ്വദേശിനിയായ പി.കെ ദര്‍ശനക്ക് 25,10,000 രൂപ നഷ്ടപ്പെട്ടുവെന്ന് കാണിച്ച് നല്‍കിയ പരാതിയില്‍ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂരിലെ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് പ്രൈവറ്റ് ലിമിറ്റഡ്, മാനേജിങ്ങ് ഡയറക്ടര്‍മാരായ ദര്‍ശന പ്രതാപന്‍ (43),ശ്രീന പ്രതാപന്‍ ( 35 ), പ്രമോട്ടര്‍മാരായ കരിവെള്ളൂര്‍ പുത്തൂരിലെ രാധ ഉണ്ണിരാജ് ( 48), പുത്തൂരിലെ ഉണ്ണിരാജ് (50), കാഞ്ഞിരപൊയിലെ വിജിത സുനില്‍ കുമാര്‍ (38) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. തൃക്കരിപ്പൂരിലെ എം.ടി. സീമ (46 )യുടെ പരാതിയിലാണ് മറ്റൊരു കേസ്. നിക്ഷേപമായി നല്‍കിയ 12,50,000 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്