ആരോഗ്യമന്ത്രിയുടെ രാജി: ജനറല്‍ ആസ്പത്രിയിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ച് അക്രമാസക്തമായി; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

പുതിയ ബസ് സ്റ്റാന്റില്‍ നിന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ ജനറല്‍ ആസ്പത്രിയിലെത്തിയത്

കാസര്‍കോട്: ആരോഗ്യമേഖലയോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചും മന്ത്രി വീണാ ജോര്‍ജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടും ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പൊലീസ് പ്രതിഷേധക്കാര്‍ക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു.


പുതിയ ബസ് സ്റ്റാന്റില്‍ നിന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ ജനറല്‍ ആസ്പത്രിയിലെത്തിയത്. പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി. അതിനിടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. പ്രതിഷേധത്തിനിടെ വീണ് ബി.ജെ.പി മധൂര്‍ വെസ്റ്റ് ഏരിയാ പ്രസിഡന്റ് മാധവ മാസ്റ്റര്‍ക്ക് പരിക്കേറ്റു.

മുന്‍ സംസ്ഥാന സെക്രട്ടറി വി.കെ സജീവന്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് എം.എല്‍ അശ്വിനി അധ്യക്ഷത വഹിച്ചു. പി.ആര്‍ സുനില്‍ സ്വാഗതം പറഞ്ഞു. വി. രവീന്ദ്രന്‍, ബാബു രാജ്, പ്രമീള മജല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Related Articles
Next Story
Share it