വിദ്യാര്‍ത്ഥിനിയെ കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; പ്രധാനാധ്യാപകന്‍ അറസ്റ്റില്‍
കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു എയ്ഡഡ് സ്‌കൂള്‍ പ്രധാനാധ്യാപകനായ സുധീറിനെയാണ് അറസ്റ്റ് ചെയ്തത്

കുമ്പള : ഗൃഹ പ്രവേശനചടങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 11 കാരിയായ വിദ്യാര്‍ത്ഥിനിയെ പ്രധാനാധ്യാപകന്‍ കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശിയും കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു എയ്ഡഡ് സ്‌കൂള്‍ പ്രധാനാധ്യാപകനുമായ സുധീറിനെ(48) യാണ് കുമ്പള എസ്.ഐ. ശ്രീജേഷും സംഘവും അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച ഒരു വീട്ടിലെ ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞ് നടന്നുപോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ സുധീര്‍ കാട്ടിലേക്ക് കൈപിടിച്ചു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വെച്ച് ഓടി രക്ഷപ്പെടുകയാണുണ്ടായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പഠിപ്പിച്ചതായും പറയുന്നു. പ്രതിയെ കാസര്‍കോട് കോടതി റിമാണ്ട് ചെയ്തു.
Next Story

