ജില്ലയിലെ മൂന്ന് ബ്ലോക്ക് പരിധിയിലുള്ള ഗ്രാമ പഞ്ചായത്ത് സംവരണ വാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് 2025ന്റെ ഭാഗമായി ജില്ലയിലെ മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിലുള്ള ഗ്രാമത്തുകളിലേക്കുള്ള സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുളിയാര്‍, കാറഡുക്ക, ദേലമ്പാടി, ബേഡഡുക്ക, കുറ്റിക്കോല്‍, ബെള്ളൂര്‍, കുമ്പടാജേ എന്നീ പഞ്ചായത്തുകളിലെയും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മഞ്ചേശ്വരം, വോര്‍ക്കാടി, മീഞ്ച, പൈവളികെ, ഏന്മകജെ, മംഗല്‍പാടി, പുത്തിഗെ എന്നീ പഞ്ചായത്തുകളിലെയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പ്പെടുന്ന ഉദുമ, പള്ളിക്കര, അജാനൂര്‍, പുല്ലൂര്‍ പെരിയ, മടികൈ എന്നീ പഞ്ചായത്തുകളിലെയും സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി സംവരണ വാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കുമ്പടാജേ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് ഒടമ്പളയില്‍ പട്ടികജാതി സംവരണവും സ്ത്രീ സംവരണവാര്‍ഡുകളായി എത്തടുക്ക (നാല്), ബെളിഞ്ച (ആറു), ഗാഡിഗുഡ്ഡെ (ഏഴ്), ഗോസാട (10), ജയനഗര(11),അഗല്‍പ്പാടി(12),ഉബ്രംഗള (13) എന്നീ സ്ത്രീ എന്നിവ പ്രഖ്യാപിച്ചു.
കുറ്റിക്കോല്‍ പഞ്ചായത്തില്‍ നറുക്കെടുപ്പ് പ്രകാരം പട്ടികവര്‍ഗ്ഗ വനിതാ സീറ്റ് പടുപ്പ് (5), നെല്ലിത്താവ് (14), പട്ടികവര്‍ഗ്ഗ സംവരണ സീറ്റ് ബേത്തൂര്‍പാറ (1) വാര്‍ഡുകളിലായി സംവരണം ചെയ്തു. സ്ത്രീ സംവരണവാര്‍ഡുകളായി ഒറ്റമാവുങ്കല്‍ (4), ബന്തടുക്ക (6), പാലാര്‍ (7), ബേത്തലം (8), ഏണിയാടി (10), കരിവേടകം (12), കുറ്റിക്കോല്‍ (17) എന്നിവ പ്രഖ്യാപിച്ചു.
ദേലംപാടി പഞ്ചായത്തില്‍ നറുക്കെടുപ്പവ പ്രകാരം പട്ടികജാതി സംവരണം മയ്യള (17) വാര്‍ഡിനും പട്ടികവര്‍ഗ്ഗ സംവരണം ഉജംപാടി (1) പ്രഖ്യാപിച്ചു. സ്ത്രീ സംവരണ വാര്‍ഡുകളായി പരപ്പ (4), പുതിയമ്പലം (5), പയറടുക്ക (8), മല്ലംപാറ (9), കാട്ടിപ്പാറ (10), ബളവന്തടുക്ക (11), പാണ്ടി (12), എടപ്പറമ്പ് (14), മൊഗര്‍ (15) എന്നിവ എന്നിവ പ്രഖ്യാപിച്ചു.
മുളിയാര്‍ പഞ്ചായത്തില്‍ നറുക്കെടുപ്പില്‍ പ്രഖ്യാപിച്ച പട്ടികപ്രകാരം പട്ടികജാതി സംവരണം ബോവിക്കാനം (13) വാര്‍ഡിനാണ്. സ്ത്രീ സംവരണ വാര്‍ഡുകളായി ചൂരിമൂല (1), പൊവ്വല്‍ (2), ബെഞ്ച്‌കോര്‍ട്ട് (3), മല്ലം (4), പാണൂര്‍ (7), കോട്ടൂര്‍ (8), കാനത്തൂര്‍ (9), ആലൂര്‍ (15), നെല്ലിക്കാട് (17) എന്നിവ പ്രഖ്യാപിച്ചു.
ബെള്ളൂര്‍ പഞ്ചായത്തില്‍ നറുക്കെടുപ്പില്‍ പ്രഖ്യാപിച്ച പട്ടികപ്രകാരം പട്ടികജാതി സ്ത്രീ സംവരണം ബസ്തി (9) വാര്‍ഡിനും പട്ടികജാതി സംവരണം പനയാല (13) വാര്‍ഡിനുമാണ്. സ്ത്രീ സംവരണ വാര്‍ഡുകളായി ബജ (2), കയര്‍പദവ് (5), നെട്ടണിഗെ (6), പള്ളപ്പാടി (7), ബെള്ളൂര്‍ (10), കിന്നിംഗാര്‍ (14) എന്നിവ പ്രഖ്യാപിച്ചു.
കാറടുക്ക പഞ്ചായത്തില്‍ നറുക്കെടുപ്പില്‍ പ്രഖ്യാപിച്ച പട്ടികപ്രകാരം പട്ടികജാതി സംവരണം ബേര്‍ളം (16) വാര്‍ഡിനാണ്. സ്ത്രീ സംവരണ വാര്‍ഡുകളായി മുള്ളേരിയ (3), ആലന്തടുക്ക(4), മുച്ചിലോട്ട് (5), മല്ലാവര (6), മീഞ്ചിപദവ് (7), പടിയത്തടുക്ക (9), മഞ്ഞംപാറ (10), ആദൂര്‍ (11) എന്നിവ പ്രഖ്യാപിച്ചു.ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാര്‍ഡ് താരംതട്ട പട്ടികവര്‍ഗ സ്ത്രീ സംവരണവും രണ്ടാം വാര്‍ഡ് കല്ലളി പട്ടികവര്‍ഗ്ഗ സംവരണവും ചെയ്തു. സ്ത്രീ സംവരണ വാര്‍ഡുകളായി കൊളത്തൂര്‍(3), കുണ്ടംകുഴി (5), ബേഡകം(7),അരിചെപ്പ്(8),പായം (9), മുന്നാട്(11),വാവടുക്കം (14), അമ്പിലാടി (15),വേളാഴി (16) എന്നിവ പ്രഖ്യാപിച്ചു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വോര്‍കാടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് പാവൂര്‍ പട്ടികജാതി സംവരണവും സ്ത്രീ സംവരണ വാര്‍ഡുകളായി കെടുമ്പാടി(3), തൗടുഗോളി(4), പാവല(5),സുള്ള്യാമെ(7), പാത്തൂര്‍(8), ബോര്‍ക്കുള(11), ബദിയാര്‍(13), ധര്‍മനഗര്‍ (14),നല്ലക്കി (16) എന്നിവ പ്രഖ്യാപിച്ചു.
മീഞ്ച പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് തലക്കള പട്ടികജാതി സംവരണ സീറ്റുകളും സ്ത്രീ സംവരണ വാര്‍ഡുകളായി കളിയൂര്‍(1),കോളിയൂര്‍(3),അരിയാള(6), ബാളിയൂര്‍(8),കുളൂര്‍(9),മൂടം ബയല്‍(10),പട്ടത്തുര്‍ (11), ബെജ്ജ(14),ഗാന്ധിനഗര്‍ (17) എന്നിവ പ്രഖ്യാപിച്ചു.
മംഗല്‍പാടി പഞ്ചായത്തിലെ പതിനേഴാം വാര്‍ഡ് ബന്തിയോട് പട്ടികജാതി സംവരണവും സ്ത്രീ സംവരണ വാര്‍ഡുകളായി മുസോടി (ഒന്ന്), ഉപ്പള ടൗണ്‍(4),കൊടി ബയല്‍(5), സോങ്കല്‍ ( 6),പച്ചമ്പള (10),ഹേരൂര്‍ (11),ഇച്ചിലങ്കോട് (12),മലന്തൂര്‍ (13),അഡ്ക (18),മള്ളകൈ (19), പെരിങ്കടി(21),മണിമുണ്ട (24) എന്നിവ പ്രഖ്യാപിച്ചു.
പുത്തിഗെ പഞ്ചായത്തില്‍ നറുക്കെടുപ്പില്‍ പ്രഖ്യാപിച്ച പട്ടികപ്രകാരം പട്ടികജാതി സംവരണം മുക്കാരികണ്ട (13) വാര്‍ഡിനാണ്. സ്ത്രീ സംവരണ വാര്‍ഡുകളായി ചെന്നികൊടി (1), ദേരടുക്ക (3), മുണ്ടിത്തടുക്ക (5), മുഗു (7), ഉജംപദവ് (8), കണ്ണൂര്‍ (10), എടനാട് (12), കതീബ്‌നഗര്‍ (15) എന്നിവ പ്രഖ്യാപിച്ചു.
എന്‍മകജെ പഞ്ചായത്തില്‍ നറുക്കെടുപ്പില്‍ പ്രഖ്യാപിച്ച പട്ടികപ്രകാരം പട്ടികജാതി സംവരണം ബജകടലു (12) വാര്‍ഡിനാണ്. സ്ത്രീ സംവരണ വാര്‍ഡുകളായി സായ (1), കാട്ടുകൈ (4), പെര്‍ള നോര്‍ത്ത് (5), പെര്‍ള ടൗണ്‍ (6), വാണിനഗര്‍ (9), കജംപാടി (10), പെര്‍ള സൗത്ത് (11), ഷേണി (15), ബേങ്കപദവ് (17) എന്നിവ പ്രഖ്യാപിച്ചു.
പൈവളികെ പഞ്ചായത്തില്‍ നറുക്കെടുപ്പില്‍ പ്രഖ്യാപിച്ച പട്ടികപ്രകാരം പട്ടികജാതി സംവരണം പെര്‍വ്വോടി (7) വാര്‍ഡിനാണ്. സ്ത്രീ സംവരണ വാര്‍ഡുകളായി കുരുഡപ്പദവ് (1), ചിപ്പാര്‍ (3), ആവള (5), കുടാല്‍ (13), പറംബള (15), കൊക്കെച്ചാല്‍ (16), കയ്യാര്‍ (17), അട്ടെഗോളി (18), പൈവളികെ (19), കളായി (20), കാടങ്കോടി (21) എന്നിവ പ്രഖ്യാപിച്ചു.
മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ പതിനാറാം വാര്‍ഡ് ബങ്ക്രമഞ്ചേശ്വരം പട്ടികജാതി സംവരണ സീറ്റായും സ്ത്രീ സംവരണ വാര്‍ഡുകളായി ഉദ്യാവരബൈല്‍(മൂന്ന്) സന്നടുക്ക (4), കുഞ്ചത്തൂര്‍ ബൈല്‍ (5), ഉദ്യാവറ ഗുഡ്ഡെ(8), ബഡാജെ(10), സത്യടുക്ക (11), കനില(13), വാമഞ്ചൂര്‍ ഗുഡ്ഡെ(14), ബാവുട്ടമൂല(19), ഉദ്യാവര സൗത്ത്(22), ഉദ്യാവര നോര്‍ത്ത് (23), ഉദ്യാവര മാഡ(24) എന്നിവ പ്രഖ്യാപിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഉദുമ ഗ്രാമപഞ്ചായത്തില്‍ 12ാം വാര്‍ഡായ കരിപ്പോടിയില്‍ പട്ടിക ജാതി സംവരണ സീറ്റായും സ്ത്രീ സംവരണ വാര്‍ഡുകളായി ഉദുമ ( 2), മാങ്ങാട് (4) , മീത്തല് മാങ്ങാട് (6) ബാര ( 7), വെടിക്കുന്ന് (8), പാക്യാര (11), ആറാട്ട് കടവ് ( 13), തിരുവക്കോളി (15), അങ്കക്കളരി (16), മലാംകുന്ന് (17), കോട്ടിക്കുളം (19) കൊപ്പല്‍ (22) എന്നിവ പ്രഖ്യാപിച്ചു.
പള്ളിക്കര ഗ്രാമപഞ്ചായത്തില്‍ 12ാം വാര്‍ഡായ ബംഗാട് പട്ടികജാതി സംവരണവും 15ാം വാര്‍ഡായ കരുവാക്കോട് പട്ടിക വര്‍ഗ സംവരണവുമാണ്. സ്ത്രീ സംവരണ വാര്‍ഡുകളായി
കോട്ടക്കുന്ന് (1), ബേക്കല്‍ (2), ഹദ്ദാദ് നഗര്‍ (3), മവ്വല്‍ ( 4), അരവത്തു (6), തച്ചങ്ങാട് (7), പെരുംതട്ട (9), കരിച്ചേരി (10), കൂട്ടപ്പുന്ന (11), കൂട്ടക്കനി (18), കല്ലിങ്കാല്‍ (21), ചേറ്റുകുണ്ട് (24) എന്നിവ പ്രഖ്യാപിച്ചു.
അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ 13ാം വാര്‍ഡായ രാംനഗറില്‍ പട്ടികജാതി സംവരണമാണ്. സ്ത്രീ സംവരണ വാര്‍ഡുകളായി മുക്കൂട് (1), പാടിക്കാനം (2), രാമഗിരി (4) മഡിയന്‍ (8), വെള്ളിക്കോത്ത് (9), മൂലക്കണ്ടം (10), പുതിയകണ്ടം ( 11), കാട്ടുകുളങ്ങര ( 12), കൊളവയല്‍ (18), ഇട്ടമ്മല്‍ (19), അജാനൂര്‍ കടപ്പുറം (20), പൊയ്യക്കര (22) എന്നിവ പ്രഖ്യാപിച്ചു.
മടിക്കൈ ഗ്രാമപഞ്ചായത്തില്‍ ഏഴാം വാര്‍ഡായ ചെരണത്തലയില്‍ പട്ടിക വര്‍ഗ സംവരണമാണ്. സ്ത്രീ സംവരണ വാര്‍ഡുകളായി വാഴക്കോട് (1), ഏച്ചിക്കാനം (2), ആലംമ്പാടി (3), മലപ്പച്ചേരി (6), ബങ്കളം (10), കക്കാട്ട് (11), ചാളക്കടവ് (14), അമ്പലത്തുകര (16) എന്നിവ പ്രഖ്യാപിച്ചു.
പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തില്‍ 12ാം വാര്‍ഡായ ഹരിപുരം പട്ടികവര്‍ഗ സ്ത്രീ സംവരണ വാര്‍ഡാണ്. ആറാം വാര്‍ഡായ ഇരിയ പട്ടിക വര്‍ഗ സംവരണ സീറ്റാണ്. സ്ത്രീ സംവരണ വാര്‍ഡുകളായി തന്നിത്തോട് ( 4), കുമ്പള (7), അമ്പലത്തറ (8), കൊടവലം (10), തട്ടുമ്മല്‍ (13), ചാലിങ്കാല്‍ (15), പെരിയോക്കി ( 16) പെരിയ (18), പെരിയ ബസാര്‍ (19) എന്നിവ പ്രഖ്യാപിച്ചു.
നീലേശ്വരം, പരപ്പ, കാസര്‍കോട് എന്നീ ബ്ലോക്കിന് കീഴിലുള്ള ഗ്രാമ പഞ്ചായത്ത് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 14 നും ബ്ലോക്ക് പഞ്ചായത്ത് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 18നും ജില്ലാ പഞ്ചായത്ത് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 21 നും രാവിലെ 10 ന് കാസര്‍കോട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.