ഗണേശോത്സവം; 'പൊതുഗതാഗതം തടസ്സപ്പെടുത്താതെ ഘോഷയാത്രകള്‍ ക്രമീകരിക്കണം'; പൊലീസ് നിര്‍ദ്ദേശം

കാസര്‍കോട്: വിനായ ചതുര്‍ത്ഥിയുടെ ഭാഗമായി നടത്തുന്ന ഘോഷയാത്ര പൊതുഗതാഗതം തടസ്സപ്പെടുത്താത്ത രീതിയില്‍ ക്രമീകരിക്കണമെന്ന്് ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭാരത് റെഡ്ഡി അറിയിച്ചു. ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയില്‍ ബൈക്ക്, ആള്‍ട്ട റേഷന്‍ നടത്തിയ വാഹനങ്ങള്‍, ഡി.ജെ എന്നിവ ഉപയോഗിക്കാന്‍ പാടില്ല. ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ വാഹനമടക്കം കണ്ടു കെട്ടി നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്. മുന്‍കൂറായി മൈക്ക് പെര്‍മിഷന്‍ വാങ്ങേണ്ടതാണ്. അനുവദനീയമായതിനേക്കാള്‍ കൂടുതല്‍ എണ്ണത്തിലോ ഡെസിബല്ലിലോ സൗണ്ട് ബോക്സ് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. ആഘോഷങ്ങള്‍ കുറ്റമറ്റതാക്കാന്‍ പോലീസ് ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ പൊതുജങ്ങള്‍ പാലിക്കേണ്ടതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Next Story