കല്ല്യോട്ട് ഇരട്ടക്കൊലക്കേസിലെ നാലാംപ്രതിക്ക് ഒരുമാസത്തെ പരോള്‍
ജയില്‍ അഡൈ്വസറിങ്ങ് കമ്മിറ്റിയുടെ ശുപാര്‍ശയിലാണ് സര്‍ക്കാര്‍ പരോള്‍ നല്‍കിയത്

കാഞ്ഞങ്ങാട് : കല്ല്യോട്ട് ഇരട്ടക്കൊലക്കേസിലെ നാലാംപ്രതിക്ക് ഒരുമാസത്തെ പരോള്‍ അനുവദിച്ചു. ഏച്ചിലടുക്കത്തെ കെ അനില്‍ കുമാറിനാണ് പരോള്‍ നല്‍കിയത്. അനില്‍ കുമാറിന്റെ കുടുംബം ഇപ്പോള്‍ അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് താമസം. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നും എല്ലാ ദിവസവും അമ്പലത്തറ പൊലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണമെന്നുമുള്ള വ്യവസ്ഥയിലാണ് പരോള്‍ അനുവദിച്ചത്.
ജയില്‍ അഡൈ്വസറിങ്ങ് കമ്മിറ്റിയുടെ ശുപാര്‍ശയിലാണ് സര്‍ക്കാര്‍ പരോള്‍ നല്‍കിയത്. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കളോട് ഒരുമാസം മുമ്പ് അഭിപ്രായം ആരാഞ്ഞപ്പോള്‍ ഇവര്‍ പരോളിനെ ശക്തമായി എതിര്‍ത്തിരുന്നു. ബേക്കല്‍ പൊലീസും പരോളിനെതിരായിരുന്നു. ഇതൊക്കെ മറികടന്നാണ് പരോള്‍ അനുവദിക്കപ്പെട്ടതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
Next Story