വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ മുന്‍ സ്‌കൂള്‍ ഡ്രൈവര്‍ക്ക് 47 വര്‍ഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും

പിഴയടച്ചില്ലെങ്കില്‍ 10 മാസം അധികതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മുന്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്ക് കോടതി 47 വര്‍ഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും വിധിച്ചു. ബോവിക്കാനം മുതലപ്പാറയിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അബ്ദുള്‍ നൗഷാദിനെ(40)യാണ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി(പോക്സോ) ജഡ്ജി രാമു രമേശ് ചന്ദ്രഭാനു ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കില്‍ 10 മാസം അധികതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. 2019 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. അബ്ദുള്‍ നൗഷാദ് ജോലി ചെയ്തിരുന്ന സ്‌കൂളിലെ വിദ്യാര്‍ഥിനികളെ പ്രലോഭിപ്പിച്ച് മുതലപ്പാറയിലെ ക്വാര്‍ട്ടേഴ്സിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഭാര്യയും മക്കളും സ്വന്തം വീട്ടില്‍ പോയതിനാല്‍ അബ്ദുള്‍ നൗഷാദ് ക്വാര്‍ട്ടേഴ്സില്‍ തനിച്ചായിരുന്നു. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് വിദ്യാര്‍ത്ഥിനികള്‍ പീഡനവിവരം വെളിപ്പെടുത്തിയത്.

തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിന് വിവരം കൈമാറി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അബ്ദുള്‍ റഷീദിനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. ആദൂര്‍ ഇന്‍സ്പെക്ടറായിരുന്ന കെ പ്രേംസദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.കെ പ്രിയ ഹാജരായി.

Related Articles
Next Story
Share it