മുന്‍ ഹൊസ്ദുര്‍ഗ് എസ് ഐ പാലക്കാട്ട് കുഴഞ്ഞുവീണ് മരിച്ചു
കൊടക്കാട് വേങ്ങപ്പാറയിലെ രാമചന്ദ്ര വാര്യര്‍ ആണ് മരിച്ചത്

കാസര്‍കോട്: മുന്‍ ഹൊസ്ദുര്‍ഗ് എസ് ഐ പാലക്കാട്ട് കുഴഞ്ഞുവീണ് മരിച്ചു. കൊടക്കാട് വേങ്ങപ്പാറയിലെ രാമചന്ദ്ര വാര്യര്‍(65) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പ്ലാറ്റ് ഫോമിലൂടെ നടന്നുപോകുമ്പോഴാണ് കുഴഞ്ഞുവീണത്.
രാമചന്ദ്ര വാര്യരെ ഉടന്‍ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രാമചന്ദ്ര വാര്യര്‍ ഹൊസ് ദുര്‍ഗ്, പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ അടക്കം എസ്.ഐ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
Next Story

