കാഞ്ഞങ്ങാട്ട് കാറുകള്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്
ശനിയാഴ്ച രാവിലെ നോര്‍ത്ത് കോട്ടച്ചേരി ഇക്ബാല്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരത്തില്‍ കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഒരു കാര്‍ തലകീഴായി മറിഞ്ഞു. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 10.30 മണിയോടെ നോര്‍ത്ത് കോട്ടച്ചേരി ഇക്ബാല്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്. കാസര്‍കോട് ഭാഗത്ത് നിന്നും വന്ന കാര്‍ ഇക്ബാല്‍ ജംഗ്ഷനില്‍ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് തിരിയുന്നതിനിടെ പിന്നാലെ വന്ന കാര്‍ ഇടിക്കുകയായിരുന്നു.
ഇതോടെ മുന്നിലെ കാര്‍ തലകീഴായി മറിയുകയാണുണ്ടായത്. രണ്ട് കാറുകളിലായി ഉണ്ടായിരുന്ന അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ യാത്രക്കാര്‍ക്ക് കാര്യമായി പരിക്കേറ്റില്ല. കാറില്‍ നിന്ന് ഓയില്‍ റോഡിലേക്ക് പരന്നതോടെ ഒരു സ്‌കൂട്ടിയും അപകടത്തില്‍ പെട്ടു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
Next Story

