16 കാരനെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത് അഞ്ചുപേര്‍; കൂടുതല്‍ പേര്‍ പ്രതികളാകും
പ്രതികളെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തു

കാസര്‍കോട്: പതിനാറുകാരനെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത് അഞ്ചുപേര്‍. മൊഗ്രാല്‍ നടുപള്ളത്തെ അബ്ദുല്‍ രിഫായി(31), കുമ്പഡാജെയിലെ മുഹമ്മദ് സിനാന്‍(23) എന്നിവരെ കുമ്പള പൊലീസും മഞ്ചത്തടുക്കയിലെ ഗഫൂര്‍(35), വിദ്യാനഗറിലെ വാടക വീട്ടില്‍ താമസക്കാരനായ ബദിഹുസമാന്‍(24), കളനാട് മാങ്ങാട്ടെ ബാദുഷ(22) എന്നിവരെ കാസര്‍കോട് പൊലീസുമാണ് അറസ്റ്റ് ചെയ്തത്.
പ്രതികളെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തു. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി പീഡനവിവരം പുറത്തുവിട്ടത്. കൂടുതല്‍ പേര്‍ കുട്ടിയെ പീഡിപ്പിച്ചതായി സൂചനയുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം ഇവരെ പ്രതി ചേര്‍ക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
Next Story