മഞ്ചേശ്വരത്ത് കര്‍ഷകന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു

മിയാപ്പദവ് മദങ്കല്ലിലെ സുബ്ബണ്ണ ഭട്ട് ആണ് മരിച്ചത്

ഹൊസങ്കടി: മഞ്ചേശ്വരത്ത് കര്‍ഷകന്‍ സ്വയം നെഞ്ചിലേക്ക് വെടിയുതിര്‍ത്ത് മരിച്ചു. മിയാപ്പദവ് മദങ്കല്ലിലെ സുബ്ബണ്ണ ഭട്ട്(85) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് സുബ്ബണ്ണ ഭട്ട് സ്വയം നെഞ്ചിന്റെ മധ്യത്തിലേക്ക് വെടിയുതിര്‍ത്ത് ജീവനൊടുക്കിയത്. സുബ്ബണ്ണ ഭട്ടിനും ഭാര്യ രാജമ്മാള്‍ക്കും വിട്ടുമാറാത്ത അസുഖമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. മക്കളില്ലാത്ത വിഷമവും സുബ്ബണ്ണ ഭട്ടിനെ അലട്ടിയിരുന്നു. ഇതാകാം ജീവനൊടുക്കാന്‍ കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.

പഴയ നാടന്‍ തോക്ക് ഉപയോഗിച്ചാണ് നെഞ്ചിലേക്ക് വെടി ഉതിര്‍ത്തത്. കള്ളന്‍മാരെ പേടിച്ചാണ് തോക്ക് വാങ്ങി സൂക്ഷിച്ചതെന്നാണ് ബന്ധുക്കളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. തോക്കിന്റെ ഉറവിടത്തെ പറ്റി മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റി.

Related Articles
Next Story
Share it