ജില്ലയില്‍ വ്യാപക പരിശോധന; പിടികിട്ടാപുള്ളികള്‍ ഉള്‍പ്പെടെ 221 വാറണ്ട് പ്രതികള്‍ പിടിയില്‍

126 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട് : ജില്ലയില്‍ രണ്ട് ദിവസങ്ങളിലായി പൊലീസ് മേധാവി ബി.വി വിജയഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ വ്യാപക പരിശോധനയില്‍ പിടികിട്ടാപുള്ളികള്‍ ഉള്‍പ്പെടെ 221 വാറണ്ട് പ്രതികളെ പിടികൂടി. 126 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3711 വാഹനങ്ങള്‍ പരിശോധിച്ചു. ഹോട്ടലുകളും ലോഡ്ജുകളും ഉള്‍പ്പെടെ 65 ഇടങ്ങളില്‍ പരിശോധന നടത്തി.

മോട്ടോര്‍ വാഹന നിയമപ്രകാരം നടപടി സ്വീകരിച്ചത് 1348 എണ്ണത്തില്‍. ഗുണ്ടാ, സാമൂഹ്യ വിരുദ്ധരുടെ ലിസ്റ്റില്‍പ്പെട്ട 133 ആളുകളെ പരിശോധിച്ചു. അനധികൃത മദ്യ കടത്തും നിരോധിത വസ്തുക്കളും പിടികൂടി. മയക്കുമരുന്ന് ഉപയോഗിച്ചതിന് എന്‍ഡിപിഎസ് ആക്ട് പ്രകാരം 8 പേരെ പിടികൂടി. മദ്യപിച്ച് വാഹനം ഓടിച്ച കേസിലെയും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ കേസിലും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയ കേസിലും സമാന്തര ലോട്ടറി ചൂതാട്ടം നടത്തിയ കേസിലും വാറണ്ട് പ്രതികളായവരും അറസ്റ്റിലായി.

Related Articles
Next Story
Share it