പ്ലൈവുഡ് ഫാക്ടറിയിലെ പൊട്ടിത്തെറി: നാട്ടുകാര്‍ ആദ്യം വിശ്വസിച്ചത് ഭൂചലനമെന്ന്; പലരും വീടുകളില്‍ നിന്ന് ഇറങ്ങിയോടി
പൊലീസ് ജീപ്പുകളും ആംബന്‍സുകളും കുതിച്ച് പായുന്നത് കണ്ടതോടെയാണ് ബോയ് ലര്‍ പൊട്ടി തെറിച്ചതെന്ന വിവരം അറിയുന്നത്

കുമ്പള : അനന്തപുരം പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറിയുണ്ടായപ്പോള്‍ നാട്ടുകാര്‍ ആദ്യം വിശ്വസിച്ചത് ഭൂചലനമെന്ന്. പലരും വീടുകളില്‍ നിന്ന് ഇറങ്ങിയോടി. പൊലീസ് ജീപ്പുകളും ആംബന്‍സുകളും കുതിച്ച് പായുന്നത് കണ്ടതോടെയാണ് അനന്തപുരത്തെ ഫാക്ടറിയില്‍ ബോയ് ലര്‍ പൊട്ടി തെറിച്ചതെന്ന വിവരം അറിയുന്നത്. തിങ്കളാഴ്ച വൈകിട്ട് 6:45 മണിയോടെയാണ് വലിയ ശബ്ദതോടെ ബോയ് ലര്‍ പൊട്ടിതെറിച്ചത്.
ഇതിന്റെ പ്രകമ്പനത്തില്‍ കട്ടത്തടുക്ക, സീതാംഗോളി, സൂരംബയല്‍, നീര്‍ച്ചാല്‍, കുമ്പള എന്നിവിടങ്ങളില്‍ വീടുകളുടെ വാതിലുകളും ജനല്‍ഗ്ലാസുകളും അടക്കം കുലുങ്ങുകയുണ്ടായി. ഇതോടെ ഭൂചലനമെന്ന് കരുതി ആളുകള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ നാട്ടുകാര്‍ പരക്കം പാഞ്ഞു. പിന്നീട് വിവരം അറിഞ്ഞതോടെ എല്ലാവരും അപകട സ്ഥലത്തേക്ക് കുതിക്കുകയായിരുന്നു.
Next Story

