കാസര്‍കോട് ജില്ലാ പഞ്ചായത്ത് സംവരണ നിയോജകമണ്ഡലങ്ങളിലേക്കുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായി

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നറുക്കെടുപ്പിന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ നേതൃത്വം നല്‍കി

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് വിവിധ സംവരണ നിയോജകമണ്ഡലങ്ങളിലേക്കുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നറുക്കെടുപ്പിന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ നേതൃത്വം നല്‍കി.

തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി ഹരിദാസ്, സീനിയര്‍ സൂപ്രണ്ട് ഹംസ, തഹസില്‍ദാര്‍മാരായ എല്‍, കെ സുബൈര്‍, കെ.വി ബിജു, ടി.വി സജീവന്‍ എന്നിവരും രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

18 ഡിവിഷനുകളില്‍ 11 എണ്ണം സംവരണ ഡിവിഷനുകളായി തിരഞ്ഞെടുക്കപ്പെട്ടു. ഡിവിഷന്‍ 3 ബദിയഡുക്ക(പട്ടിക ജാതി സംവരണം), ഡിവിഷന്‍ 8 കയ്യൂര്‍(പട്ടിക വര്‍ഗ സംവരണം), ഡിവിഷന്‍ 4 ദേലംപാടി, ഡിവിഷന്‍ 6 കള്ളാര്‍, ഡിവിഷന്‍ 7 ചിറ്റാരിക്കാല്‍, ഡിവിഷന്‍ 8 കരിന്തളം, ഡിവിഷന്‍ 10 ചെറുവത്തൂര്‍, ഡിവിഷന്‍ 12 പെരിയ, ഡിവിഷന്‍ 13 ബേക്കല്‍, ഡിവിഷന്‍ 14 ഉദുമ, ഡിവിഷന്‍ 15 ചെങ്കള, ഡിവിഷന്‍ 18 മഞ്ചേശ്വരം എന്നിവ സ്ത്രീ സംവരണമായും തിരഞ്ഞെടുക്കപ്പെട്ടു.

Related Articles
Next Story
Share it