എസ്.ഐ.ആര്‍ ഫോമുകള്‍ ഉടന്‍ സമര്‍പ്പിച്ചില്ലെങ്കില്‍ കരട് വോട്ടര്‍ പട്ടികയില്‍ പേരുകള്‍ ഉണ്ടാകില്ലെന്ന് ജില്ലാ കലക്ടര്‍
ഞായറാഴ്ചയ്ക്ക് മുമ്പ് സമര്‍പ്പിക്കണമെന്നും നിര്‍ദേശം

കാസര്‍കോട്: പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം എന്യുമറേഷന്‍ ഫോമുകള്‍ ഇനിയും സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്ക് മുന്നറിയിപ്പുമായി ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍. ഈ ഞായറാഴ്ചയ്ക്ക് മുമ്പ് സമര്‍പ്പിച്ചില്ലെങ്കില്‍ ഡിസംബര്‍ 9 ന് പുറത്തുവിടുന്ന കരട് വോട്ടര്‍ പട്ടികയില്‍ പേരുകള്‍ ഉണ്ടാകില്ലെന്നും കലക്ടര്‍ അറിയിച്ചു.
ബിഎല്‍ഒമാര്‍, ബിഎല്‍എമാര്‍, കുടുംബശ്രീ, വില്ലേജ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ അതാത് ബൂത്ത് ഏരിയകളില്‍ ഈ വോട്ടര്‍മാരിലേക്ക് എത്തിച്ചേരുന്നതിനായി മെഗാ ക്യാമ്പുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ ഞായറാഴ്ച എല്ലാവരും ഇതില്‍ പങ്കെടുക്കുകയും യോഗ്യരായ ആരും തന്നെ ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും വേണമെന്നും കലക്ടര്‍ അറിയിച്ചു.
Next Story

