കാസര്‍കോട് സബ് ജയിലില്‍ റിമാണ്ട് പ്രതിയുടെ മരണം; മൃതദേഹത്തില്‍ നിന്നുള്ള വിസറ രാസപരിശോധനക്കയച്ചു

ഹൃദയാഘാതമല്ല മരണ കാരണമെന്ന് വ്യക്തമായിട്ടുണ്ട്

കാസര്‍കോട്: കാസര്‍കോട് സബ് ജയിലില്‍ റിമാണ്ട് പ്രതി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ദേളി കുന്നുപാറയിലെ മുബഷീര്‍(29) ബുധനാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുബഷീറിനെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഹൃദയാഘാതമല്ല മരണ കാരണമെന്ന് വ്യക്തമായിട്ടുണ്ട്. ശരീരത്തില്‍ പരിക്കുകളും കണ്ടെത്തിയില്ല. അതുകൊണ്ടുതന്നെ യഥാര്‍ത്ഥ മരണ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ മൃതദേഹത്തില്‍ നിന്നുള്ള വിസറ രാസപരിശോധനയ്ക്കയച്ചു. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം കണ്ടെത്താനാവൂ എന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it