ദേശീയപാതയിലെ ക്രെയിന്‍ അപകടം; പരിക്കേറ്റ തൊഴിലാളിയും മരിച്ചു

കാസര്‍കോട്: ദേശീയപാത 66 മൊഗ്രാല്‍പുത്തൂരില്‍ തെരുവുവിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിന്‍ പൊട്ടിവീണ് പരിക്കേറ്റ തൊഴിലാളിയും മരിച്ചു. വടകര സ്വദേശി അശ്വിന്‍ (26) ആണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. വ്യാഴാഴ്ച രാവിലെ മൊഗ്രാല്‍പുത്തൂരിലുണ്ടായ അപകടത്തിലാണ് രണ്ടുപേരും ക്രെയിനില്‍ നിന്ന് താഴെ വീണത്. വടകര സ്വദേശിയായ അക്ഷയ് (38) സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു
Next Story