സി.പി.എമ്മിലെ എം വിജയന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
സിപിഎം ഉദുമ എരിയാ കമ്മിറ്റിയംഗമായ എം വിജയന്‍ ഉദുമ ഡിവിഷനില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി സി.പി.എമ്മിലെ എം വിജയനെ തിരഞ്ഞെടുത്തു. എം. വിജയന് എട്ടും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ അഡ്വ. എം.കെ ബാബുരാജിന് നാലും വോട്ട് ലഭിച്ചു. പ്രസിഡണ്ടായിരുന്ന കെ.മണികണഠന്‍ പ്രസിഡണ്ട് പദവിയും അംഗത്വവും രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
13 അംഗ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയില്‍ നിലവില്‍ 12 അംഗങ്ങളാണുള്ളത്. എല്‍.ഡി.എഫ് -എട്ട് യു.ഡി.എഫ് -നാല് എന്നിങ്ങനെയാണ് കക്ഷിനില. വരണാധികാരിയായ ആര്‍ഡിഒ ബിജു ജോസഫ് വോട്ടെടുപ്പ് നടപടി ക്രമങ്ങള്‍ നിയന്ത്രിച്ചു. സിപിഎം ഉദുമ എരിയാ കമ്മിറ്റിയംഗമായ എം വിജയന്‍ ഉദുമ ഡിവിഷനില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഉദുമ മാങ്ങാട് സ്വദേശിയാണ്.
Next Story