കാറില്‍ കടത്തിക്കൊണ്ടുവന്ന രേഖയില്ലാത്ത 70 ലക്ഷം രൂപയുമായി ദമ്പതികളും ഡ്രൈവറും പിടിയില്‍
മഞ്ചേശ്വരത്ത് വെച്ച് ഹൈവേ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ നിന്ന് പണം കണ്ടെത്തിയത്

മഞ്ചേശ്വരം: കാറില്‍ കടത്തിക്കൊണ്ടുവന്ന രേഖയില്ലാത്ത 70 ലക്ഷം രൂപയുമായി ദമ്പതികളെയും ഡ്രൈവറെയും മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെ മഞ്ചേശ്വരത്ത് വെച്ച് ഹൈവേ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ നിന്ന് പണം കണ്ടെത്തിയത്.
ഹൈവേ പൊലീസ് പിന്നീട് മൂന്ന് പേരെയും മഞ്ചേശ്വരം പൊലീസിന് കൈമാറി. ഒപ്പം ഇവരില്‍ നിന്നും പിടിച്ചെടുത്ത പണവും കാറും കൈമാറി. എന്നാല്‍ ചോദ്യം ചെയ്യലില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റു കിട്ടിയ പണമെന്നാണ് കാറിലുണ്ടായിരുന്ന കാഞ്ഞങ്ങാട് സ്വദേശികള്‍ പൊലീസിനോട് പറഞ്ഞത്. ഉച്ചക്ക് മുമ്പ് രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
Next Story