ലോറിയില്‍ നിന്ന് കണ്ടെയ്നര്‍ റോഡില്‍ വീണു; ചെര്‍ക്കളയില്‍ ഗതാഗതം തടസപ്പെട്ടു

മംഗളൂരുവില്‍ നിന്ന് കൊച്ചി തുറമുഖത്തേക്ക് പോകുകയായിരുന്ന കെ.എല്‍ 43 ആര്‍ 7791 നമ്പര്‍ ലോറിയില്‍ നിന്നാണ് കൂറ്റന്‍ കണ്ടെയ്നര്‍ റോഡിലേക്ക് വീണത്

ചെര്‍ക്കള: ആകാശപാതയുടെ കോണ്‍ക്രീറ്റ് ബീമില്‍ തട്ടി ലോറിയില്‍ നിന്ന് കണ്ടെയ്നര്‍ റോഡില്‍ വീണതിനെ തുടര്‍ന്ന് ചെര്‍ക്കളയില്‍ ഗതാഗതം തടസപ്പെട്ടു. വെള്ളിയാഴ്ച രാത്രി 8.45 മണിയോടെ ചെര്‍ക്കള ടൗണിലാണ് അപകടമുണ്ടായത്. മംഗളൂരുവില്‍ നിന്ന് കൊച്ചി തുറമുഖത്തേക്ക് പോകുകയായിരുന്ന കെ.എല്‍ 43 ആര്‍ 7791 നമ്പര്‍ ലോറിയില്‍ നിന്നാണ് കൂറ്റന്‍ കണ്ടെയ്നര്‍ റോഡിലേക്ക് വീണത്.

കൊച്ചിയില്‍ നിന്ന് കയറ്റിയ പ്ലൈവുഡ് മംഗളൂരുവില്‍ ഇറക്കി തിരിച്ചുപോകുമ്പോഴാണ് അപകടം സംഭവിച്ചത്. ആകാശപാതക്ക് ഉയരം കുറവായതിനാല്‍ മുകള്‍ഭാഗത്തുള്ള കോണ്‍ക്രീറ്റ് ബീമില്‍ ലോറി തട്ടുകയായിരുന്നു. കണ്ടെയ്നര്‍ റോഡില്‍ വീണതോടെ ഇതുവഴിയുള്ള ഗതാഗതവും നിലച്ചു. ചെര്‍ക്കള ജുമാമസ്ജിദിന് സമീപത്തെ മുഹമ്മദ് കുഞ്ഞി മണ്ണ് മാന്തി യന്ത്രം കൊണ്ടുവന്ന് കണ്ടെയ്നര്‍ റോഡരികിലേക്ക് മാറ്റിയതോടെ ചെറിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിഞ്ഞു.

Related Articles
Next Story
Share it