ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് 3.90 ലക്ഷം രൂപ തട്ടിയെടുത്തു; ടൂര്‍സ് ഉടമകള്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി വിധി

ചിറ്റാരിക്കാല്‍ സ്വദേശി കാപ്പില്‍ കെഎ ദേവസ്യയാണ് തട്ടിപ്പിന് ഇരയായത്‌

കാസര്‍കോട്: ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് 3.90 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതികളായ ടൂര്‍സ് ഉടമകള്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി വിധിച്ചു. ചിറ്റാരിക്കാല്‍ സ്വദേശി കാപ്പില്‍ കെഎ ദേവസ്യക്ക് ബത്‌ലഹേം ടൂര്‍സ് ഉടമകളായ പത്തനംതിട്ട തിരുവല്ല മഞ്ഞാടിയിലെ ജോയല്‍ ജെയിംസ് നാല്‍ക്കാലിക്കല്‍, പിതാവ് ജെയിംസ് തോമസ് എന്നിവര്‍ നഷ്ടപരിഹാരം നല്‍കാനാണ് വിധി.

3.90 ലക്ഷം രൂപയും ഒന്‍പത് ശതമാനം പലിശയും ചിലവിനത്തില്‍ 5000 രൂപയും 30 ദിവസത്തിനകം നല്‍കാനാണ് കോടതി വിധി. ജോലി വാഗ് ദാനം ചെയ്ത് രണ്ട് വര്‍ഷം മുമ്പ് ദേവസ്യയില്‍ നിന്ന് ജോയല്‍ ജെയിംസ് പലതവണകളിലായി 3.90 ലക്ഷം രൂപ കൈപറ്റുകയായിരുന്നു. ഒരു വര്‍ഷം മുമ്പ് ദേവസ്യയ്ക്ക് ഇസ്രയേലിലേക്കുള്ള വിമാന ടിക്കറ്റ് അയച്ചുകൊടുത്തു. പിന്നീട് ടിക്കറ്റ് സ്ഥിരീകരിച്ചിട്ടില്ലെന്നും കുറച്ചുനാള്‍ കൂടി കാത്തിരിക്കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടു. അന്വേഷണത്തില്‍ ടിക്കറ്റ് വ്യാജമെന്ന് വ്യക്തമായി. ഇതോടെ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടര്‍ന്നാണ് ദേവസ്യ കാസര്‍കോട് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ പരാതി നല്‍കിയത്.

Related Articles
Next Story
Share it