ജില്ലയിലെ പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ നാളെ കോണ്‍ഗ്രസ് പ്രതിഷേധം

കാസര്‍കോട്: പൊലീസ് മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുജിത്തിന് നീതി ലഭ്യമാക്കണമെന്നും കുറ്റക്കാരായ പൊലീസുകാരെ പിരിച്ചുവിടണമെന്നുമാവശ്യപ്പെട്ട് കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ബുധനാഴ്ച ജില്ലയിലെ പൊലീസ് സ്റ്റേഷനുകള്‍ക്ക് മു്ന്നില്‍ ജനകീയ പ്രതിഷേധ സദസ്സുകള്‍ സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി നിര്‍വഹിക്കും. ചന്ദേര ,നീലേശ്വരം ,ചീമേനി, ചിറ്റാരിക്കാല്‍ ,കാഞ്ഞങ്ങാട്, അമ്പലത്തറ ,വെള്ളരിക്കുണ്ട് ,രാജപുരം,ബേക്കല്‍, മേല്‍പ്പറമ്പ് ,കസര്‍ഗോഡ് ടൗണ്‍ ,ബദിയടുക്ക, ആദൂര്‍, കുമ്പള, മഞ്ചേശ്വരം എന്നീ പോലീസ് സ്റ്റേഷനുകള്‍ക്ക് മുന്‍പില്‍ ജനകീയ പ്രതിഷേധ സദസ്സുകള്‍ നടത്തപ്പെടും.
സാക്ഷരതക്കും നിയമസംരക്ഷണത്തിനും ക്രമസമാധാന പരിപാലനത്തിനും ഇന്ത്യക്ക് മാതൃകയായിരുന്ന കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തു തരിപ്പണമാക്കിയ എല്‍ ഡി എഫ് സര്‍ക്കാര്‍ മലയാളികള്‍ക്ക് കിട്ടിയ ശാപമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ :സോണി സെബാസ്‌ററ്യന്‍ പറഞ്ഞു. കേരളത്തിലെ പോലീസ് സംവിധാനത്തിന്റെ മുഖം വികൃതമായിരിക്കുന്നു.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് ആളുകളെ തല്ലികൊല്ലുന്നു.തൃശൂര്‍ ജില്ലയിലെ കുന്നംകുളം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടും ക്ഷേത്ര പൂജാരിയുമായ സുജിത്തിനെ കസ്റ്റഡിയിലെടുത്ത് മൃഗീയമായി മര്‍ദിക്കുന്ന സിസിടീവീ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കേരളം പോലീസ് രാജ് സംസ്ഥാനമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .ഡിസിസി ഓഫീസില്‍ ചേര്‍ന്ന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍ അധ്യക്ഷം വഹിച്ചു.ഡിസിസി ജനറല്‍ സെക്രട്ടറി എം സി പ്രഭാകരന്‍ സ്വാഗതം പറഞ്ഞു . യു ഡി എഫ് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ നേതാക്കളായ രമേശന്‍ കരുവാച്ചേരി ,ബാലകൃഷ്ണന്‍ പെരിയ ,കരിമ്പില്‍ കൃഷ്ണന്‍ ,ശാന്തമ്മ ഫിലിപ്പ് ,മീനാക്ഷി ബാലകൃഷ്ണന്‍ ,അഡ്വ :എ ഗോവിന്ദന്‍ നായര്‍ ,പി ജി ദേവ് ,അഡ്വ :കെ കെ രാജേന്ദ്രന്‍ ,ജയിംസ് പന്തമാക്കല്‍ ,എം കുഞ്ഞമ്പു നമ്പ്യാര്‍ ,കെ വി സുധാകരന്‍ ,കെ പി പ്രകാശന്‍ ,മാമുനി വിജയന്‍ ,വി ആര്‍ വിദ്യാസാഗര്‍ ,ഹരീഷ് പി നായര്‍ ,ഗീത കൃഷ്ണന്‍ ,ആര്‍ ഗംഗാധരന്‍ ,കെ ഖാലിദ് ,കെ വി വിജയന്‍ ,മഡിയന്‍ ഉണ്ണികൃഷ്ണന്‍ ,ജോയ് ജോസഫ് ,ഉമേശന്‍ വേളൂര്‍ , മധുസൂദനന്‍ ബാലൂര്‍ ,കെ വി ഭക്തവത്സലന്‍ ,എം രാജീവന്‍ നമ്പ്യാര്‍ ,വി ഗോപകുമാര്‍ ,പവിത്രന്‍ സി നായര്‍ ,മിനി ചന്ദ്രന്‍ ,എ വാസുദേവന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു,