ദേശീയപാതയിലെ എന്‍ട്രി, എക്സിറ്റ് പോയിന്റ് അശാസ്ത്രീയമെന്ന് പരാതി
നിലവിലെ സാഹചര്യത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെ തിരക്ക് കൂട്ടാന്‍ ഇത് കാരണമാകുമെന്ന് നഗരസഭാ കൗണ്‍സിലര്‍ മജീദ് കൊല്ലമ്പാടി

കാസര്‍കോട്: ദേശീയപാതയില്‍ ഫ് ളൈ ഓവര്‍ ബ്രിഡ് ജിന്‍ ശേഷം അണങ്കൂരില്‍ നല്കിയ മെര്‍ജിംഗ് പോയിന്റ് അശാസ്ത്രീയമാണെന്ന് പരാതി. നിലവിലെ സാഹചര്യത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെ തിരക്ക് കൂട്ടാന്‍ ഇത് കാരണമാകുമെന്ന് നഗരസഭാ കൗണ്‍സിലര്‍ മജീദ് കൊല്ലമ്പാടി ബന്ധപ്പെട്ടവര്‍ക്ക് നല്കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. കുമ്പള ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ഫ്ളൈ ഓവര്‍ ബ്രിഡ് ജിന്‍ ശേഷം സന്തോഷ് നഗറിനടുത്തുള്ള എക്സിറ്റ് പോയിന്റില്‍ കൂടി മാത്രമേ പുറത്തുകടക്കാന്‍ സാധിക്കുകയുള്ളൂ.
അതിനിടയില്‍ അണങ്കൂര്‍-ബി.സി റോഡിന് ഇടയില്‍ മെര്‍ജിംഗ് പോയിന്റ് ഉണ്ടെങ്കിലും അത് രണ്ടും ദേശീയപാതയില്‍ പ്രവേശിക്കാന്‍ പറ്റുന്ന എന്‍ട്രി പോയിന്റ് മാത്രമാണ്. അടുത്തുള്ള രണ്ട് മെര്‍ജിംഗ് പോയിന്റും എന്‍ട്രി പോയിന്റാണ്.
ഇതുമൂലം അണങ്കൂര്‍ ഭാഗങ്ങളില്‍ വരുന്ന വാഹനങ്ങള്‍ക്ക് മാത്രമല്ല, വ്യാവസായിക, വികസന സാധ്യതയുള്ള സീതാംഗോളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്കും വലിയ ചരക്ക് വാഹനങ്ങള്‍ക്കും സിവില്‍ സ്റ്റേഷന്, കോടതി, ജില്ലാ പഞ്ചായത്ത് തുടങ്ങിയ പ്രധാന ഓഫീസുകളിലേക്കെത്തുന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ വാഹനങ്ങളും അടുക്കത്ത് ബയലില്‍ ഇറങ്ങി പുതിയ ബസ് സ്റ്റാന്റ് വഴിയോ അല്ലെങ്കില്‍ സന്തോഷ് നഗര്‍ ഇറങ്ങി തിരിച്ചുവരികയോ ചെയ്യേണ്ട സ്ഥിതിയാണ്.
അണങ്കൂരില്‍ ഇറങ്ങാനുള്ള സംവിധാനം ഒരുക്കിയാല്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനകരമാവുമെന്ന് മജീദ് കൊല്ലമ്പാടി ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ക്ക് നല്കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.