ന്യൂസിലാന്റിലേക്ക് വിസ വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
പനയാലിലെ കെ സത്യന്‍, സുഹൃത്ത് വിനയകുമാര്‍ എന്നിവര്‍ക്കാണ് പണം നഷ്ടമായത്

ബേക്കല്‍ : ന്യൂസിലാന്റിലേക്ക് ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് രണ്ട് യുവാക്കളില്‍ നിന്നായി 25 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പനയാലിലെ കെ സത്യന്‍, സുഹൃത്ത് വിനയകുമാര്‍ എന്നിവര്‍ക്കാണ് പണം നഷ്ടമായത്. സത്യന്റെ പരാതിയില്‍ തമിഴ്നാട് കോയമ്പത്തൂര്‍ കാവുന്തംപാളയം റോഡിലെ പോള്‍ വര്‍ഗീസ്(53), മരിയ പോള്‍(50) എന്നിവര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു.
ന്യൂസിലാന്റില്‍ ഡ്രൈവര്‍ ജോലിക്കുള്ള വിസ വാഗ്ദാനം ചെയ്താണ് രണ്ടുപേരില്‍ നിന്നും ഇവര്‍ പണം കൈക്കലാക്കിയത്. പരാതിയില്‍ ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ പേര്‍ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Next Story

