റബ്ബര്‍ മരത്തിന്റെ വിലയായ ആറരലക്ഷം രൂപ നല്‍കാതെ വഞ്ചിച്ചതായി പരാതി; കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്

ബിരിക്കുളം കോളംകുളത്തെ ജോണ്‍സണിന്റെ പരാതിയില്‍ കണ്ണൂര്‍ സ്വദേശി ജലീലിനെതിരെയാണ് കേസെടുത്തത്

കാഞ്ഞങ്ങാട് : പ്ലൈവുഡ് കമ്പനിയിലേക്ക് കൊണ്ടുപോയ റബ്ബര്‍ മരത്തിന്റെ വിലയായ ആറര ലക്ഷം രൂപ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയില്‍ കണ്ണൂര്‍ സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്. ബിരിക്കുളം കോളംകുളത്തെ കെ.എസ്. ജോണ്‍സണിന്റെ പരാതിയില്‍ കണ്ണൂര്‍ സ്വദേശി ജലീലിനെതിരെയാണ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്. 7 ലക്ഷം രൂപ വില പറഞ്ഞ് ഉറപ്പിച്ച് 70 ടണ്‍ റബര്‍ മരം പ് ളൈവുഡ് കമ്പനികള്‍ക്ക് നല്‍കി ആറര ലക്ഷത്തോളം രൂപ നല്‍കിയില്ലെന്നാണ് പരാതി.

പെരുമ്പാവൂരിലെയും മൂവാറ്റുപുഴയിലെയും പ്ലൈവുഡ് കമ്പനിയിലേക്ക് റബ്ബര്‍ മരം കൊണ്ടുപോയി വില്‍പ്പന നടത്തിയെങ്കിലും അറുപതിനായിരം രൂപ മാത്രം നല്‍കി വഞ്ചിച്ചുവെന്ന് പരാതിയില്‍ പറയുന്നു. സമാനമായ മറ്റൊരു കേസില്‍ ഇയാള്‍ ഇപ്പോള്‍ ഇരിട്ടി പൊലീസിന്റെ കസ്റ്റഡിയിലാണ്.

Related Articles
Next Story
Share it