ഗോവയില്‍ റബ്ബര്‍ എസ്റ്റേറ്റ് ജീവനക്കാരനായ അഡൂര്‍ സ്വദേശിയെ കാണാനില്ലെന്ന് പരാതി
താനത്ത് മൂലയിലെ കണ്ണന്റെ മകന്‍ മറുവനെയാണ് കാണാതായത്

ആദൂര്‍: ഗോവയില്‍ റബ്ബര്‍ എസ്റ്റേറ്റ് ജീവനക്കാരനായ അഡൂര്‍ സ്വദേശിയെ കാണാനില്ലെന്ന് പരാതി. അഡൂര്‍ താനത്ത് മൂലയിലെ കണ്ണന്റെ മകന്‍ മറുവനെ(46)യാണ് കാണാതായത്. മറുവന്‍ ഗോവയിലെ ഇദാലിയില്‍ റബ്ബര്‍ എസ്റ്റേറ്റില്‍ ജീവനക്കാരനാണ്. ഒരാഴ്ച മുമ്പ് മറുവന്‍ ഗോവയില്‍ നിന്ന് നാട്ടിലേക്ക് വന്നിരുന്നു. ജൂലൈ 21ന് ഗോവയിലേക്ക് തിരിച്ചുപോയി. ഗോവയില്‍ എത്തിയ ശേഷം മറുവനെ കാണാതാവുകയായിരുന്നു.
മറുവനും സുഹൃത്തും ഗോവയിലെ മഡ് ഗാവില്‍ എത്തിയതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചിരുന്നു. മറുവന് സുഖമില്ലെന്ന് സുഹൃത്ത് വീട്ടിലേക്ക് വിളിച്ചറിയിച്ചിരുന്നു. പിന്നീട് മറുവനെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. മറുവന്‍ ഫോണ്‍ ഉപയോഗിക്കാറില്ല. അതുകൊണ്ടുതന്നെ വീട്ടുകാര്‍ക്ക് കൂടുതല്‍ അന്വേഷണം നടത്താന്‍ കഴിയുന്നില്ല. മറുവനെ കാണാതായ സംഭവത്തില്‍ സഹോദരന്‍ ചന്ദ്രന്‍ ആദൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.