ബംഗ്ലാദേശുകാരനെന്ന് ആരോപിച്ച് ദേശീയപാതാ നിര്‍മ്മാണത്തൊഴിലാളികളെ മര്‍ദ്ദിച്ചതായി പരാതി

കണ്ണൂര്‍ മൊകേരിയിലെ എസ്. അഭിനന്ദ്, പശ്ചിമ ബംഗാള്‍ സ്വദേശി മുസറല്‍ ഹുസൈന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്

കാസര്‍കോട്: ബംഗ്ലാദേശുകാരനെന്ന് ആരോപിച്ച് ദേശീയപാതാ നിര്‍മ്മാണത്തൊഴിലാളികളെ മര്‍ദ്ദിച്ചതായി പരാതി. കണ്ണൂര്‍ മൊകേരിയിലെ എസ്. അഭിനന്ദ്(36), പശ്ചിമ ബംഗാള്‍ സ്വദേശി മുസറല്‍ ഹുസൈന്‍ (30) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. അടുക്കത്ത് ബയല്‍ ദേശീയപാതയില്‍ ജോലി ചെയ്യുന്നതിനിടെയാണ് രണ്ട് പേരും അക്രമത്തിന് ഇരയായത്.

സംഭവത്തില്‍ കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. അഭിനന്ദിന്റെ കൂടെ ജോലി ചെയ്യുന്ന ആള്‍ ബംഗ്ലാദേശുകാരന്‍ ആണെന്ന് ആരോപിച്ചായിരുന്നു അക്രമണം.

Related Articles
Next Story
Share it