വന്‍തുക ലാഭം വാഗ്ദാനം ചെയ്ത് യുവാവിന്റെ 11 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

മുളിയാര്‍ സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്

കാസര്‍കോട്: വന്‍തുക ലാഭം വാഗ്ദാനം ചെയ്ത് യുവാവിന്റെ 11 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മുളിയാര്‍ സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. യുവാവിന്റെ പരാതിയില്‍ കാസര്‍കോട് സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഓണ്‍ലൈനില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്.

കഴിഞ്ഞ മെയ് 20 മുതല്‍ 27 വരെയുള്ള കാലയളവില്‍ പരാതിക്കാരന്‍ സ്വന്തം അക്കൗണ്ടില്‍ നിന്നും സുഹൃത്തുക്കളുടെ അക്കൗണ്ടുകളില്‍ നിന്നുമായി വിവിധ അക്കൗണ്ടുകളിലേക്ക് 10,93,301 രൂപ അയച്ചുകൊടുക്കുകയായിരുന്നു. എന്നാല്‍ അയച്ച തുകയോ ലാഭ വിഹിതമോ തിരികെ കിട്ടിയില്ല. ഇതേ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

Related Articles
Next Story
Share it