വോട്ടര്‍ പട്ടികയുടെ' പ്രത്യേക തീവ്ര പരിഷ്‌കരണ പ്രവര്‍ത്തനങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് കലക്ടര്‍

വിവിധ മണ്ഡലങ്ങളിലെ വി.ഐ.പി വോട്ടര്‍മാര്‍ക്ക് ബി.എല്‍.ഒമാര്‍ എന്യൂമറേഷന്‍ ഫോം നല്‍കി

കാസര്‍കോട്: വോട്ടര്‍ പട്ടികയുടെ' പ്രത്യേക തീവ്ര പരിഷ്‌കരണ പ്രവര്‍ത്തനങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ കെ. ഇമ്പശേഖര്‍. എസ് ഐ.ആറിന്റെ കാസര്‍കോട് നിയോജക മണ്ഡലത്തിലെ ആദ്യ അംഗമായി ചേര്‍ന്ന ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ളവരും 18 വയസ്സ് പൂര്‍ത്തിയായവരുമായ എല്ലാവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

നിശ്ചിത രേഖകളും നിശ്ചിത സമയക്രമങ്ങളും പാലിച്ച് എല്ലാവരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമ്പോഴും സാങ്കേതിക കാരണങ്ങളാല്‍ നാട്ടിലെ ഒരാളും പട്ടികയില്‍ നിന്ന് പുറത്താകുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കലക്ടര്‍ പറഞ്ഞു. കാസര്‍കോട് നിയോജക മണ്ഡലത്തിലെ 102 ബൂത്തിലെ വോട്ടര്‍ ആയ ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖറിന് ബി.എല്‍.ഒ എ. പുഷ്പാവതി എന്യുമറേഷന്‍ ഫോം കൈമാറി.

ചടങ്ങില്‍ കാസര്‍കോട് നിയോജകമണ്ഡലം ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ ആയ റവന്യു ഡിവിഷണല്‍ ഓഫീസര്‍ ബിനു ജോസഫ്, ഡെപ്യൂട്ടി കലക്ടര്‍ ഇലക്ഷന്‍ എ.എന്‍ ഗോപകുമാര്‍, റവന്യൂ ഡിവിഷന്‍ ഓഫീസര്‍, സീനിയര്‍ സൂപ്രണ്ട് പി.ഉദയകുമാര്‍, ജൂനിയര്‍ സൂപ്രണ്ട് എ.രാജീവന്‍, മാസ്റ്റര്‍ ട്രെയിനര്‍മാരായ എം.ബി ലോകേഷ്, ബി.അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിവിധ മണ്ഡലങ്ങളിലെ വി.ഐ.പി വോട്ടര്‍മാര്‍ക്ക് ഡെപ്യൂട്ടികലക്ടര്‍മാരുടേയും താഹ്സില്‍ദാര്‍മാരുടെയും സാന്നിധ്യത്തില്‍ ബി.എല്‍.ഒമാര്‍ എന്യൂമറേഷന്‍ ഫോം നല്‍കി. വില്ലേജുകളിലെ വി.ഐ.പി വോട്ടര്‍മാര്‍ക്ക് വില്ലേജ് ഓഫീസര്‍മാരുടെ സാന്നിധ്യത്തില്‍ ബി.എല്‍.ഒമാര്‍ എന്യൂമറേഷന്‍ ഫോം നല്‍കി.

മഞ്ചേശ്വരം മണ്ഡലത്തില്‍ എ.കെ.എം അഷറഫ് എം.എല്‍.എയ്ക്ക് ഡെപ്യൂട്ടി കലക്ടര്‍ രഘുമണി, താഹസില്‍ദാര്‍ പി.സജിത്ത് എന്നിവരുടെ സാന്നിധ്യത്തില്‍ ബി.എല്‍.ഒ എന്യൂമറേഷന്‍ ഫോം കൈമാറി. മഞ്ചേശ്വരം താലൂക്കിലെ ഉപ്പള വില്ലേജില്‍ 170 നമ്പര്‍ ബൂത്തിലെ റിട്ട. ഹൈക്കോടതി ജസ്റ്റിസ് മൂസ കുഞ്ഞിക്ക് ബി.എല്‍.ഒ എന്യൂമറേഷന്‍ ഫോം കൈമാറി.

കാസര്‍കോട് മണ്ഡലത്തില്‍ 143ാം നമ്പര്‍ ബൂത്തിലെ വോട്ടറായ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയ്ക്ക് ബി.എല്‍.ഒ എന്യൂമറേഷന്‍ ഫോം കൈമാറി. ശ്രീ സച്ചിദാനന്ദ സ്വാമി ഇടനീര്‍ മഠത്തിന് ബൂത്ത് ലെവല്‍ ഓഫീസര്‍ രജനി എന്യൂമറേഷന്‍ ഫോം കൈമാറി. 87ാം നമ്പര്‍ ബൂത്തിലെ വോട്ടറായ പത്മശ്രീ സത്യനാരായണ ബളേരി, കാസര്‍കോട് മണ്ഡലത്തിലെ വി.ഐ.പി വോട്ടര്‍മാരായ ആര്‍ട്ടിസ്റ്റ് പുണിഞ്ചിത്തായ, കാസര്‍കോട് നഗരസഭ അധ്യക്ഷന്‍ അബ്ബാസ് ബീഗം, റിട്ടയേര്‍ഡ് ഐ.എസ്.ഓഫീസര്‍ ശശിധര, ഡോക്ടര്‍ ജയപ്രകാശ് നാരായണ തോട്ടത്തൊടി എന്നിവര്‍ക്കും ബി.എല്‍.ഒ എന്യുമറേഷന്‍ ഫോം കൈമാറി.

ഉദുമ മണ്ഡലത്തില്‍ ബൂത്ത് നമ്പര്‍ 100ലെ വോട്ടര്‍മാരായ ക്രൈംബ്രാഞ്ച് എസ്.പി ബാലകൃഷ്ണന്‍ നായര്‍, അരുണ്‍ ബാലഗോപാലന്‍ ഐ.പി.എസ്, ഓടക്കുഴല്‍ അവാര്‍ഡ് ജേതാവ് എം.എ റഹ്‌മാന്‍, 98ാം നമ്പര്‍ ബൂത്തിലെ വോട്ടറായ പി.എ അബ്ദുല്ല കുഞ്ഞി എന്നിവര്‍ക്ക് ബി.എല്‍.ഒ മാര്‍ എന്യൂമറേഷന്‍ ഫോം നല്‍കി.

Related Articles
Next Story
Share it