ജില്ലയിലെ രൂക്ഷമായ കടലേറ്റം; പദ്ധതിക്കായി സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കാസര്‍കോട്: ജില്ലയിലെ രൂക്ഷമായ കടലേറ്റം തടയാനുള്ള പദ്ധതി രൂപീകരിക്കുന്നതിനായി ജലവിഭവ വകുപ്പ് സമഗ്ര റിപ്പോര്‍ട്ട് സര്‍ക്കാരില്‍ സമര്‍പ്പിക്കും. ഇത് സംബന്ധിച്ച് ജില്ലാ വികസന സമിതി യോഗം ജലവിഭവ വകുപ്പിന് നിര്‍ദേശം നല്‍കി. വലിയപറമ്പ്,തൃക്കണ്ണാട്, കണ്വതീര്‍ത്ഥ,പെര്‍വാട് ,കാവുഗോളി, ,മൊസോടി ,ജന്മാ കടപ്പുറം ,ചേരങ്കൈ കടപ്പുറം പൊവ്വല്‍, അജാനൂര്‍, കീഴൂര്‍ തുടങ്ങിയ തീരദേശങ്ങളില്‍ കടലേറ്റം രൂക്ഷമാണ്. ജിയോ ബാഗുകള്‍ ഉപയോഗിച്ചുള്ള സംരക്ഷണം താത്കാലികമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വിധം കടലേറ്റം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ശാശ്വത പരിഹാരത്തിന് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് കടല്‍ഭിത്തി നിര്‍മ്മാണത്തിനുള്ള തുക കണ്ടെത്തുന്നതിനായി ലോകബാങ്ക് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് മുതലായ ഏജന്‍സികളില്‍ നിന്നും വായ്പ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ മിഷന്‍ ഡയറക്ടറേറ്റ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായും ജില്ലയിലെ രൂക്ഷമായ കടലാക്രമണങ്ങള്‍ ചെറുക്കുന്നതിനായി തീര സംരക്ഷണ പ്രവര്‍ത്തികള്‍ക്കായുള്ള പ്രൊപ്പോസല്‍ തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സി എച്ച് കുഞ്ഞമ്പു എംഎല്‍എ ആണ് വിഷയം ഉന്നയിച്ചത്. എംഎല്‍എമാരായ എം രാജഗോപാലന്‍, ഇ ചന്ദ്രശേഖരന്‍ , എന്‍ എ നെല്ലിക്കുന്ന്, എ കെ എം അഷ്‌റഫ് കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ അബ്ബാസ് ബീഗം എന്നിവരും വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികളും യോഗത്തില്‍ സംബന്ധിച്ചു.