വാഹനാപകടത്തെ ചൊല്ലി സംഘട്ടനം; തടയാനെത്തിയ പൊലീസുകാരെ അക്രമിച്ചു; യുവാവ് അറസ്റ്റില്‍
മേല്‍പ്പറമ്പ് സ്വദേശി എം.എച്ച് മനാഫിനെയാണ് ഇന്‍സ്പെക്ടര്‍ എ സന്തോഷ് കുമാര്‍ അറസ്റ്റ് ചെയ്തത്

മേല്‍പ്പറമ്പ്: വാഹനാപകടത്തെ ചൊല്ലിയുള്ള സംഘട്ടനം തടയാനെത്തിയ പൊലീസുകാരെ അക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പാരതി. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. മേല്‍പ്പറമ്പ് സ്വദേശി എം.എച്ച് മനാഫിനെ(34)യാണ് ഇന്‍സ്പെക്ടര്‍ എ സന്തോഷ് കുമാര്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ബൈക്കില്‍ പോകുകയായിരുന്ന യുവാക്കളും കാറില്‍ പോകുകയായിരുന്ന മനാഫും തമ്മില്‍ വാഹനാപകടം സംബന്ധിച്ച് വാക്കുതര്‍ക്കം നടന്നിരുന്നു. തര്‍ക്കം രൂക്ഷമായതോടെ പ്രശ്നം കയ്യാങ്കളിയിലെത്തി. വിവരമറിഞ്ഞെത്തിയ പൊലീസ് ഫ് ളയിങ് സ്‌ക്വാഡിന് നേരെയാണ് അക്രമം നടന്നത്.
ജില്ലാ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ് സിലെ സി.പി.ഒമാരായ മുബഷിര്‍(29), ജയേഷ്, പ്രദീപന്‍, വിനില്‍ എന്നിവരെ മനാഫ് കൈകൊണ്ടടിച്ചും കുത്തിയും പരിക്കേല്‍പ്പിക്കുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. അക്രമാസക്തനായ മനാഫിനെ പിന്നീട് നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ പൊലീസ് വാഹനത്തില്‍ കയറ്റി മേല്‍പ്പറമ്പ് സ്റ്റേഷനിലെത്തിച്ചു.
സ്റ്റേഷനില്‍ വെച്ച് മനാഫ് ബഹളം വെക്കുകയും അക്രമാസക്തനാകുകയും ചെയ്തതോടെ ചികില്‍സക്കായി ബന്ധുക്കളോടൊപ്പം കാഞ്ഞങ്ങാട്ടെ ഡോക്ടറുടെ ക്ലിനിക്കിലെത്തിച്ചു. അവിടെ വെച്ചും പ്രകോപിതനായ മനാഫ് ഫോണ്‍ വലിച്ചെറിയുകയും അക്രമം കാണിക്കുകയും ചെയ്തു.