മഞ്ചേശ്വരത്ത് വിദ്യാര്‍ത്ഥികളുടെ ചേരിതിരിഞ്ഞുള്ള സംഘട്ടനം; ഒരാള്‍ക്ക് പരിക്ക്

ബംങ്കര മഞ്ചേശ്വരം ഹെയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ഉദ്യാവാര്‍ മാടയിലെ ഷബറിനാണ് പരിക്കേറ്റത്

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് സംഘട്ടനത്തില്‍ ഏര്‍പ്പെട്ടു. സംഭവത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ബംങ്കര മഞ്ചേശ്വരം ഹെയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ഉദ്യാവാര്‍ മാടയിലെ ഷബറിനാണ് പരിക്കേറ്റത്. ഷബറിനെ മംഗ്ലൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്ലസ് വണ്‍, പ്ലസ് ടുവിലെ വിദ്യാര്‍ത്ഥികള്‍ തമ്മിള്‍ സ്‌കൂള്‍ പരിസത്ത് ചേരി തിരിഞ്ഞ് സംഘട്ടനത്തില്‍ ഏര്‍പ്പെട്ടത്. ഒടുവില്‍ മഞ്ചേശ്വരം പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരുന്നതായി മഞ്ചേശ്വരം പൊലീസ് അറിയിച്ചു.

Related Articles
Next Story
Share it