16 കാരനെ പീഡിപ്പിച്ച കേസില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കാസര്‍കോട് പോക്‌സോ കോടതിയിലാണ് ചന്തേര പൊലീസ് കുറ്റപത്രം നല്‍കിയത്

കാസര്‍കോട് : ഡേറ്റിങ്ങ് ആപ്പിലൂടെ പരിചയപ്പെട്ട പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന പടന്നയിലെ കെ.വി സൈനുദ്ദീന്‍(54), പടന്നക്കാട്ടെ റംസാന്‍(64), സിറാജുദ്ദീന്‍ വടക്കുമ്പാട്, കൊടക്കാട്ടെ സുരേഷ്(40), റെയില്‍വേ ജീവനക്കാരന്‍ പിലിക്കോട് എരവിലെ ചിത്രരാജ്(48), വള്‍വക്കാട്ടെ കുഞ്ഞഹമ്മദ്(55), ചെമ്പ്രകാനം സദേശി പൂച്ചോലിലെ നാരായണന്‍(60), വടക്കേ കൊവ്വലിലെ റഹീസ്്(30),അഫ്സല്‍, മുസ്ലിം യൂത്ത് ലീഗ് നേതാവ് തൃക്കരിപ്പൂരിലെ സിറാജുദ്ദീന്‍ വടക്കുമ്പാട് എന്നിവര്‍ക്കെതിരെയാണ് ചന്തേര പൊലീസ് കാസര്‍കോട് പോക്സോ കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

സിറാജുദ്ദീന്‍ ഒഴികെ കേസിലെ മറ്റ് പ്രതികളെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിറാജുദ്ദീന്‍ ഒളിവില്‍ കഴിയുകയാണ്. ഇതിനിടെ സിറാജുദ്ദീന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളി. പിന്നീട് പൊലീസ് ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു. 2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട 16കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.

Related Articles
Next Story
Share it