ചെക്ക് റിപ്പബ്ലിക്കിലേക്ക് വിസ വാഗ്ദാനം ചെയ്ത് 3,40,000 രൂപ തട്ടിയെടുത്തു; കാഞ്ഞങ്ങാട്ടെ സ്ഥാപന ഉടമയ്‌ക്കെതിരെ കേസ്
കാഞ്ഞങ്ങാട് അനശ്വരം ബില്‍ഡിംഗിലെ ഭുവനേശ്വരി ഇന്‍ഫോട്ടെക് മാന്‍ പവര്‍ സൊലൂഷന്‍ ഉടമ പ്രദീപനെതിരെയാണ് കേസെടുത്തത്

കാഞ്ഞങ്ങാട്: ചെക്ക് റിപ്പബ്ലിക്കിലേക്ക് വിസ വാഗ്ദാനം ചെയ്ത് 3,40,000 രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കാഞ്ഞങ്ങാട്ടെ സ്ഥാപന ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ചെറുവത്തൂര്‍ മുണ്ടാങ്കുളത്തെ കെ.വി. വൈശാഖിന്റെ പരാതിയില്‍ കാഞ്ഞങ്ങാട് അനശ്വരം ബില്‍ഡിംഗിലെ ഭുവനേശ്വരി ഇന്‍ഫോട്ടെക് മാന്‍ പവര്‍ സൊലൂഷന്‍ ഉടമ പ്രദീപനെതിരെയാണ് ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്തത്.
ചെക്ക് റിപ്പബ്ലിക് എന്ന രാജ്യത്ത് ജോലിക്ക് വിസ നല്‍കാമെന്ന് വിശ്വസിപ്പിച്ച് വൈശാഖില്‍ നിന്നും സുഹൃത്തില്‍ നിന്നും പ്രദീപന്‍ 2023 നവംബര്‍ 15 നും 2024 മെയ് 13 നും 3,40,000 രൂപ വാങ്ങിയിരുന്നു. എന്നാല്‍ വൈശാഖിനും സുഹൃത്തിനും വിസ ലഭിച്ചില്ല. പണം തിരികെ നല്‍കാനും സ്ഥാപന ഉടമ തയാറായില്ല. ഇതേതുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
Next Story