മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 45കാരനെതിരെ കേസ്

പീഡിപ്പിക്കാന്‍ ശ്രമിച്ച പ്ലസ് ടു വിദ്യാര്‍ഥിക്കെതിരെയും കേസ്‌

കാഞ്ഞങ്ങാട്: മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 45കാരനെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ കൈവശം മൊബൈല്‍ ഫോണ്‍ കണ്ടതിനെ തുടര്‍ന്ന് മാതാവ് ചോദ്യം ചെയ്തതോടെയാണ് പീഡനവിവരം പുറത്തുവന്നത്. വിദ്യാര്‍ത്ഥിനിയെ പ്രതിയുടെ കാറില്‍ കയറ്റിക്കൊണ്ടുപോയാണ് പീഡനത്തിനിരയാക്കിയത്.

പെണ്‍കുട്ടി പിന്നീട് വീട്ടുകാരോടൊപ്പം വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ലഹരിക്ക് അടിമയായ പ്രതിയെ ഡി അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല. പെണ്‍കുട്ടിയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ പ്ലസ്ടു വിദ്യാര്‍ഥിയും തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തി. ഇതേ തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിക്കെതിരെയും പോക്സോ കേസെടുത്തു. വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. വെള്ളരിക്കുണ്ട് ഇന്‍സ്പെക്ടര്‍ കെ പി സതീഷിന്റെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Related Articles
Next Story
Share it