തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം; കാസര്‍കോട് പടന്ന പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികള്‍ കൂട്ടത്തോടെ രാജിവെച്ചു
ലീഗിന് അര്‍ഹതപ്പെട്ട സീറ്റ് കോണ്‍ഗ്രസിന് നല്‍കിയതിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ യൂത്ത് ലീഗിനെ പാടെ തഴഞ്ഞതിലും പ്രതിഷേധിച്ചാണ് രാജിയെന്നാണ് വിവരം

കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് പിന്നാലെ കാസര്‍കോട് പടന്ന പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികള്‍ കൂട്ടത്തോടെ രാജിവെച്ചു. ലീഗിന് അര്‍ഹതപ്പെട്ട സീറ്റ് കോണ്‍ഗ്രസിന് നല്‍കിയതിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ യൂത്ത് ലീഗിനെ പാടെ തഴഞ്ഞതിലും പ്രതിഷേധിച്ചാണ് രാജിയെന്നാണ് പുറത്തുവരുന്ന വിവരം.
പ്രസിഡന്റ് പി കെ ഖമറുദ്ധീന്‍, സെക്രട്ടറി പികെസി മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ ജലീല്‍ ഒരുമുക്ക് അടക്കം കമ്മിറ്റിയിലെ മുഴുവന്‍ ഭാരവാഹികളും രാജിവെച്ചു. നേരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പഞ്ചായത്ത് കമ്മിറ്റി യോഗത്തിലെത്തി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ലീഗ് നേതാക്കളെ ഉപരോധിക്കുകയും മുസ്ലീം ലീഗ് ഓഫീസ് പൂട്ടുകയും ചെയ്തിരുന്നു.
Next Story

